News n Views

വാളയാര്‍ കേസ് : നിയമോപദേശം കിട്ടി, പ്രതികളെ വെറുതെ വിട്ടതില്‍ വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീലെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി 

THE CUE

വാളയാര്‍ അട്ടപ്പള്ളത്ത് ലൈംഗിക പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചെന്നും വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് നിയമവകുപ്പും പൊലീസും ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കേസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നാണ് റേഞ്ച് ഐജിയുടെ വാദം. പ്രോസിക്യൂഷന് പ്രതികളുടെ പങ്ക് തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് പാലക്കാട് പോക്‌സോ കോടതി മൂന്ന് പേരെ വെറുതെ വിട്ടത്. വി. മധു, ഷിബു ,എം മധു എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ഒരു ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചെര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് തെളിയിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നാണ് കോടതി വ്യക്തമാക്കിയത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. തെളിവില്ലന്ന് വ്യക്തമാക്കി മൂന്നാം പ്രതി പ്രദീപ് കുമാറിനെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.

അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലാണ്. ഇതില്‍ അടുത്തമാസം വിധി പറയും. അതേസമയം തുടക്കം മുതല്‍ക്കേ കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണുണ്ടായത്. കേസ് എടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി, കൂടാതെ ആദ്യ കുട്ടി മരിച്ചപ്പോള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എന്നിട്ടും ഇതില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. കെസേടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാര്‍ക്കോട്ടിക് സെല്‍ ഡിെൈവസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അതിനിടെ പ്രതിയായ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. ഇദ്ദേഹം ചെയര്‍മാനായ ശേഷം കേസില്‍ ഇടപെട്ടുവെന്നും ആരോപണമുയര്‍ന്നിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT