കൊലപാതകമാകാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  അവഗണിച്ചു; വാളയാര്‍ കേസില്‍  പൊലീസിന്റേത് ഗുരുതര വീഴ്ച 

കൊലപാതകമാകാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു; വാളയാര്‍ കേസില്‍  പൊലീസിന്റേത് ഗുരുതര വീഴ്ച 

'ഒമ്പത് വയസുകാരിക്ക് ഒറ്റയ്ക്ക് തൂങ്ങിമരിക്കാന്‍ കഴിയാത്ത രൂപത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അതിനാല്‍ കൊലപാതക സാധ്യത പരിശോധിക്കണം'. വാളയാര്‍ കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന ഭാഗമാണിത്. എന്നാല്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസ് വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി വ്യക്തമായിട്ടും വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ ഗുരുതര വീഴ്ചയെ തുടര്‍ന്നാണെന്ന് വ്യക്തമാകുന്നു.

കേസന്വേഷണത്തിലെ പാളിച്ച മൂലം പല തെളിവുകളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. കൃത്യമായ സാക്ഷികള്‍ ഇല്ലാത്തതിനാലാണ് പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത്. കോടതിയില്‍ വാദം നടക്കുന്നതിനിടെ പൊലീസ് വീഴ്ചകള്‍ വരുത്തിയിരുന്നു. കോടതിക്ക് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ നമ്പര്‍ തെറ്റിച്ചാണ് നല്‍കിയിരുന്നത്.

കൊലപാതകമാകാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  അവഗണിച്ചു; വാളയാര്‍ കേസില്‍  പൊലീസിന്റേത് ഗുരുതര വീഴ്ച 
വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണ്ടെ? നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?

പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ പൊലീസിനെതിരെ മരിച്ച കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പോക്സോ കോടതിയില്‍ നിന്ന് ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ലെന്നും പ്രതികളെ വെറുതെ വിടുമെന്ന് കരുതിയില്ലെന്നും അമ്മ പറഞ്ഞു. കേസില്‍ ആദ്യം മുതല്‍ക്കേ രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നു. കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞതാണ്. വിധി എന്നാണെന്ന് പോലും അറിഞ്ഞില്ലെന്നും അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വ്യക്തമാക്കിയത്.

അതേസമയം വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണത്തിനെതിരെ ആക്ഷേപം ഉയരുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് വീഴ്ചയുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊലപാതകമാകാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  അവഗണിച്ചു; വാളയാര്‍ കേസില്‍  പൊലീസിന്റേത് ഗുരുതര വീഴ്ച 
പോക്‌സോ കേസില്‍ ശിശുക്ഷേമസമിതിചെയര്‍മാന്‍ ഹാജരായിട്ടില്ലെന്ന് പോലീസ്, റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരായതിന്റെ രേഖകള്‍ നിലനില്‍ക്കെ 

കേസിലെ പ്രതികളായ വി. മധു എം മധു, ഷിബു എന്നിവരെയാണ് പോക്സോ കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 2017 ലായിരുന്നു മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. 13 വയസ്സുകാരിയെ ജനുവരി 13 നും ഒന്‍പത് വയസ്സുകാരിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ഒരു ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചെര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വാദം.

കൊലപാതകമാകാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  അവഗണിച്ചു; വാളയാര്‍ കേസില്‍  പൊലീസിന്റേത് ഗുരുതര വീഴ്ച 
ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു; കോളേജ് തുറക്കുന്ന ദിവസം മുതല്‍ പ്രക്ഷോഭമെന്ന് വിദ്യാര്‍ത്ഥികള്‍; ‘അമൃതാനന്ദ മയി നേരിട്ടെത്തണം’

ആത്മഹത്യാ പ്രേരണാ കുറ്റവും വിവിധ പോക്സോ വകുപ്പുകളുമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെതിരെ തെളിവില്ലന്ന് പറഞ്ഞ് കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലാണ്. കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയത് വിവാദവുമായി. ഇയാള്‍ ചെയര്‍മാനായ ശേഷം കേസില്‍ ഇടപെടുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in