News n Views

പരിഭാഷയ്ക്ക് ആരെങ്കിലും വേദിയിലെത്താമോയെന്ന് രാഹുല്‍, റെഡിയെന്ന് സഫ, പ്രസംഗം മലയാളീകരിച്ച് കയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി 

THE CUE

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് തനി മലപ്പുറം ഭാഷയില്‍ പരിഭാഷയൊരുക്കി കയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫാത്തിമ സഫ. മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഹുല്‍. തന്റെ പ്രസംഗം മലയാളത്തിലാക്കാന്‍ ആരെങ്കിലും വേദിയിലേക്ക് വരാമോയെന്ന് രാഹുല്‍ സദസ്സിനോട് അഭ്യര്‍ത്ഥിച്ചു. അധ്യാപകരടക്കം ആരെങ്കിലും വരാമോയെന്ന് സംഘാടകരിലൊരാള്‍ മൈക്കിലൂടെ വിളിച്ചുചോദിച്ചു. എന്നാല്‍ സദസ്സില്‍ നിന്ന് ഫാത്തിമ സഫ സന്നദ്ധതയറിച്ച് വേദിയിലേക്കെത്തുകയായിരുന്നു.

വന്‍ കയ്യടിയോടെയാണ് സദസ്യര്‍ ഫാത്തിമയെ വരവേറ്റത്. രാഹുല്‍ പേരുചോദിച്ച് സഫയെ പരിചയപ്പെടുകയും മലയാളീകരിക്കാനായി കടന്നുവന്നതിന് നന്ദിയറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളത്തിലാക്കി. കയ്യടികളോടെയാണ് സഫയുടെ പരിഭാഷ ഒത്തുകൂടിയവര്‍ ഏറ്റെടുത്തത്. ഇടര്‍ച്ചകളേതുമില്ലാതെ പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെയായിരുന്നു സഫയുടെ മുഴുനീള പരിഭാഷ. പ്രസംഗത്തിന് ശേഷം രാഹുല്‍ അടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT