News n Views

‘മംഗളൂരുവില്‍ അക്രമം നടത്തിയത് മലയാളികള്‍’ ; വിദ്വേഷ പ്രചരണവുമായി ബിജെപി മന്ത്രി 

THE CUE

കേരളത്തില്‍ നിന്നെത്തിയവരാണ് മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വിദ്വേഷ പ്രചരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളികള്‍ മംഗളൂരുവില്‍ ഒരു പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി ആരോപിച്ചു. ഇവര്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചെന്നും കുറ്റപ്പെടുത്തി. ഇതോടെയാണ് അക്രമം നിയന്ത്രിക്കാന്‍ പൊലീസിനെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

രണ്ടുപേരെ വെടിവെച്ച് കൊന്ന നടപടിയെ ന്യായീകരിച്ച് രംഗത്തെത്തുകയായിരുന്നു ബസവരാജ് ബൊമ്മയ്യ. അക്രമം അഴിച്ചുവിട്ടത് മലയാളികളാണെന്ന് മുദ്രകുത്താനുമാണ് നീക്കം. സംസ്ഥാനത്ത് ഭൂരിപക്ഷം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നു. മംഗളൂരുവില്‍ മാത്രമാണ് അക്രമകലുഷിതമായത്. കേരളത്തില്‍ നിന്ന് വന്നവര്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമങ്ങളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധ പരിപാടികളില്‍ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിടുന്നവര്‍ക്കെതരെയും അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ജസീല്‍, നൗസീന്‍ എന്നീ യുവാക്കളാണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട കാര്യം പൊലീസ് ആദ്യം മറച്ചുവെയ്ക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നീട് വൈകീട്ടോടെ മരണം പൊലീസ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT