News n Views

പാലാരിവട്ടം അഴിമതി: കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയ നിര്‍ണായക രേഖ കാണാതായി; പൊതുമരാമത്ത് വകുപ്പിന് വിജിലന്‍സിന്റെ കത്ത്

THE CUE

പാലാരിവട്ടം പാലം അഴിമതി കേസിലെ നിര്‍ണായക രേഖ പൊതുമരമാത്ത് വകുപ്പില്‍ നിന്ന് കാണാതായി. കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്‌സിന് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഉദ്യോഗസ്ഥരുടെ കുറിപ്പടങ്ങിയ ഫയലാണ് കാണാതായത്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇതാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. വിജിലന്‍സ് ഡയറക്ടരാണ് നോട്ട് ഫയല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച രേഖകളാണിത്. ഇതനുസരിച്ചാണ് ഇബ്രാഹിംകുഞ്ഞ് പണം അനുവദിച്ചത്. കേസില്‍ നിര്‍ണായക രേഖയാണ് ഇതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിരിക്കുന്നത്. പാലം കരാറുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി വിജിലന്‍സ് പൊതുമരാമത്ത് ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഫയല്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.

കരാറിന് വിരുദ്ധമായി മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ അനുവദിക്കണമെന്ന് ആര്‍ഡിഎസ് പ്രൊജക്‌സ് റോഡ്‌സ് ആന്‍ഡ് എന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെയായിരുന്നു സമീപിച്ചത്. പണം അനുവദിക്കാമെന്ന് കാണിച്ച് എംഡി പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിലപാടും രേഖപ്പെടുത്തിയുള്ള ഫയല്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രി ഫയലില്‍ ഒപ്പിട്ടതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുള്ളത്.

പാലത്തിന്റെ നിര്‍മാണക്കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്ന് കേസില്‍ അറസ്റ്റിലായ പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിലും സൂരജ് ഇക്കാര്യം അറിയിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT