News n Views

മാണിയുടെ പാലാ മാണി സി കാപ്പന്

THE CUE

പാല നിയമസഭ മണ്ഡലത്തിന് കെ എം മാണിയല്ലാത്ത മറ്റൊരു പ്രതിനിധി. എന്‍ സി പിയുടെ മാണി സി കാപ്പന്‍ പാലയെ ഇടതുപക്ഷത്തെത്തിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇടതുപക്ഷത്തിനായിരുന്നു ലീഡ്. 2006ലും 2011ലും 2016ലും എന്‍സിപി മാണി സി കാപ്പനെയാണ് പാല പിടിക്കാന്‍ പരീക്ഷിച്ചത്.

സ്വന്തം ചിഹ്നം പോലുമില്ലാതെയാണ് ഇത്തവണ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് യുഡിഎഫിന് ഉറച്ച മണ്ഡലം കൈവിടാന്‍ ഇടായാക്കി. കെ എം മാണിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സഹതാപം പോലും യുഡിഎഫിനെ തുണക്കാതിരുന്നതിന് കേരള കോണ്‍ഗ്രസിലെ അധികാര വടംവലിയും സീറ്റ് തര്‍ക്കവും കാരണമായി.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. ആറ് വീതം വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. യുഡിഎഫ് വ്യക്തമായ മുന്‍തൂക്കം പ്രതീക്ഷിച്ച് രാമപുരം പഞ്ചായത്തില്‍ തന്നെ ആദ്യം തിരിച്ചടി ലഭിച്ചു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഈ പഞ്ചായത്തില്‍ ലീഡ് നേടിയത് യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടിയിരുന്നു. കരൂര്‍,കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പാലം, ഭരണങ്ങാനം, പഞ്ചായത്തുകളില്‍ മാണി സി കാപ്പനായിരുന്നു ലീഡ്.

പതിമൂന്ന് തവണയാണ് മാണി പാലയെ പ്രതിനിധീകരിച്ചത്. 1964ലാണ് പാല മണ്ഡലം രൂപീകരിച്ചത്. കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു കെ.എം മാണി. കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറുമ്പോള്‍ ഡി.സി.സി സെക്രട്ടറിയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിച്ചാണ് മാണി കേരള കോണ്‍ഗ്രസിനൊപ്പം കൂടിയത്. പിന്നെ പാല മാണിക്കൊപ്പം ഉറച്ചു നിന്നു. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുള്ളതും പാലയുടെ മാണിയായിരുന്നു.

1970ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എം എം ജേക്കബിനെതിരെ നേടിയ 364 വോട്ടുകളാണ് മാണിയുടെ പാലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. തൊട്ടടുത്ത മത്സരത്തില്‍ 14857 വോട്ടിലേക്ക് ഭൂരിപക്ഷമുയര്‍ത്തി മാണി. വലതുപക്ഷത്തായാലും ഇടതിനൊപ്പമായാലും മാണിക്ക് സുരക്ഷിത മണ്ഡലമായിരുന്നു പാല. 1980ല്‍ ഇടതുപക്ഷത്ത് നിന്ന് മത്സരിച്ച മാണി 4566 വോട്ടിനാണ് ജയിച്ചത്. 1996ല്‍ 23790 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. ബാര്‍ക്കോഴ കേസിന് പിന്നാലെ വന്ന 2016ലെ തെരഞ്ഞെടുപ്പിലും പാല മാണിയെ കൈവിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT