News n Views

ഉടമകളുടെ പേരിലല്ല ,345 ല്‍ 191 ഫ്‌ളാറ്റുകളും ബില്‍ഡര്‍മാരുടെ പേരില്‍ ; നഷ്ടപരിഹാരത്തിലും പ്രതിസന്ധി 

THE CUE

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കണ്ടെത്തലില്‍ പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട 4 സമുച്ചയങ്ങളിലെ 191 ഫ്‌ളാറ്റുകള്‍ ഇപ്പോഴും ബില്‍ഡര്‍മാരുടെ പേരില്‍. ആകെയുള്ള 345 ല്‍ ഇത്രയുമെണ്ണം, വാങ്ങിയവര്‍ തങ്ങളുടെ പേരിലാക്കിയിട്ടില്ലെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബില്‍ഡര്‍മാരാണ് ഈ ഫ്‌ളാറ്റുകളുടെ ഉടമകള്‍. അങ്ങനെ വരുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത് പ്രതിസന്ധിയിലാകും. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാകില്ല. നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ റവന്യൂ,നഗരസഭാ രേഖകളില്‍ മാറ്റം വരുത്തണം. അതായത് കൈവശാവകാശ രേഖ നിര്‍ബന്ധമാണ്‌.

191 ല്‍ പലതിനും താല്‍ക്കാലിക കെട്ടിട നമ്പറാണുള്ളത്. അതായത് അണ്‍ ഓതറേസ്ഡ് നമ്പറാണ് നല്‍കിയത്. വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാന്‍ മാത്രമാണ് യുഎ നമ്പര്‍ നല്‍കുന്നത്. കോടതി വിധികളുണ്ടായാല്‍ പൊളിക്കുകയോ ഒഴിയേണ്ടി വരികയോ വേണമെന്ന നിബന്ധനയും ഇതിലുണ്ട്. ആല്‍ഫ, ജെയ്ന്‍ എന്നിവയ്ക്ക് 2012 ലാണ് യുഎ നമ്പര്‍ നല്‍കുന്നത്. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നിവയ്ക്ക്‌ റഗുലര്‍ നമ്പറിനും താല്‍ക്കാലിക നമ്പറിനും വ്യത്യസ്ത പട്ടികയുമാണുള്ളത്. ഓതറൈസ്ഡ് നമ്പര്‍ ലഭിക്കാത്തതിനാലാണ് കൈവശാവകാശ രേഖയില്‍ മാറ്റം വരുത്താത്തതെന്നാണ് സൂചന.

അതേസമയം താല്‍ക്കാലിക നമ്പര്‍ സ്ഥിര നമ്പറാക്കി എങ്ങിനെ ഉപയോഗിച്ചെന്നത് നഗരസഭ പരിശോധിച്ച് വരികയാണ്. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കാനാണ് സുപ്രീം കോടതി വിധി. തുടര്‍ന്ന് എത്ര പണം നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ റിട്ടയേഡ്. ജസ്റ്റിസ് കെ ബാലചന്ദ്രന്‍ നായര്‍ കമ്മിറ്റി നിര്‍ദേശിക്കും. നഗരസഭാ ചട്ടത്തിലെ 22ാം വകുപ്പ് പ്രകാരം യുഎ നമ്പറും ഉടമസ്ഥാവകാശവും മാറ്റി നല്‍കല്‍ എളുപ്പമല്ല. സര്‍ക്കാര്‍ ഉത്തരവുകളിലൂടെ റഗുലറാക്കുകയേ വഴിയുള്ളൂ. എന്നാല്‍ ഫ്‌ളാറ്റ് ഉടമകളുടെ പേരില്‍ കൈവശാവകാശ രേഖ നല്‍കിയാല്‍ അത് പുതിയ നിയമക്കുരുക്കാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT