News n Views

ബിഎസ്എന്‍എല്‍: രാജ്യത്ത് മാസങ്ങളായി ശമ്പളമില്ലാതെ ഒരു ലക്ഷത്തോളം പേര്‍; കേരളത്തില്‍ 8076 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

THE CUE

ബിഎസ്എന്‍എല്‍ പ്രതിസന്ധിയേത്തുടര്‍ന്ന് മാസങ്ങളായി ശമ്പളം ലഭിക്കാതെ കഴിഞ്ഞുകൂടുന്നത് ഒരുലക്ഷത്തോളം ജീവനക്കാര്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് അവസാനമായി വേതനം ലഭിച്ചത് 20 മാസങ്ങള്‍ക്ക് മുമ്പ്. കേരളത്തില്‍ 8076 കുടുംങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 10 മാസമായി. നിലമ്പൂരില്‍ ഭിന്നശേഷിക്കാരനായ താല്‍ക്കാലിക ജീവനക്കാരന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ തൂങ്ങിമരിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആറ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ജീവനൊടുക്കി.

ശന്വളം വൈകാന്‍ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ബിഎസ്എന്‍എല്ലിന്റെ വിശദീകരണം. പ്രതിഷേധങ്ങളേത്തുടര്‍ന്ന് ഒക്ടോബറില്‍ പകുതിപ്പേര്‍ക്ക് ശമ്പളം നല്‍കി. കരാര്‍ ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം നടത്തുകയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍. റിട്ടയര്‍മെന്റ് പ്രായം 60 വയസുവരെ ആയിരുന്നത് മൂന്ന് മാസം മുന്‍പ് 58 ആക്കി. ചില സംസ്ഥാനങ്ങളില്‍ ഇത് 55 ആക്കുകയും പല ജീവനക്കാരോടും ജോലിക്ക് വരേണ്ടെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.

സ്വയം വിരമിക്കലിന് നാല് ദിവസത്തിനകം 60,000ലധികം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 80,000 പേരുടെ വിആര്‍എസ് മാത്രമേ സ്വീകരിക്കാനാകൂ എന്ന് ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചതാണ് തിരക്കിന് കാരണം. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ 1740 പേരാണ് അപേക്ഷ നല്‍കിയത്. രാജ്യത്താകമാനമായി 3,000 എംടിഎന്‍എല്‍ ജീവനക്കാരും വിആര്‍എസിന് അപേക്ഷിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്ന് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT