News n Views

എം.കെ മുനീറിന്റെ അഭ്യര്‍ത്ഥന ഹരിത ഏറ്റെടുത്തു ; ഷഹ്‌ലയ്ക്കായി ഉറക്കെ ശബ്ദിച്ച നിദ ഫാത്തിമയ്ക്ക് വീടുയരും 

THE CUE

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിനായി ഉറക്കെ ശബ്ദിച്ച സുഹൃത്ത് നിദ ഫാത്തിമയ്ക്കായി വീടുയരും. പരിമിതിക്കുള്ളില്‍ പഠനവും ജീവിതം നയിക്കുന്ന നിദ ഫാത്തിമയുടെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ഏവരും ഒരുമിക്കണമെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ എംകെ മുനീര്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ഏറ്റെടുത്ത ഹരിത സംഘടന, തങ്ങള്‍ വീട് വെച്ചുനല്‍കുമെന്ന് വ്യക്തമാക്കുകയായിരുന്നു. നിദയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തുവെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ലയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു
ഫാത്തിമ തഹ്‌ലിയ

എം.കെ മുനീര്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചത്

പുറംലോകം ഷഹ്‌ലയുടെ മരണത്തെക്കുറിച്ച് കൂടുതലറിയുന്നത് നിദ ഫാത്തിമയുടെ ചാനല്‍ ചര്‍ച്ചിയിലൂടെയാണ്. ഇന്നലെ ഞങ്ങള്‍ നിദയുടെ വീട് സന്ദര്‍ശിച്ചു.വളരെ ദയനീയമായ അവസ്ഥയാണ്. നന്നായി പഠിക്കുന്ന കുട്ടികളാണ്. പഠിക്കാന്‍ സൗകര്യമില്ലാത്ത വീട്ടില്‍ ജീവിക്കുന്നു. എന്നിട്ടും അവര്‍ സംതൃപ്തരാണ്. മൂന്നര ലക്ഷം രൂപ മുന്‍സിപ്പാലിറ്റിക്കാര്‍ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതെവിടെയുമെത്തില്ല. ദയാദാക്ഷണ്യമുള്ള, ഉദാരമായി ഇത്തരം കാര്യങ്ങളെ കാണുന്ന, ധാരാളം ജനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നമുക്കൊന്നിച്ച് ആ ഉദ്യമത്തിനായി പരിശ്രമിക്കാം.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT