News n Views

മോദി സര്‍ക്കാര്‍ ഭരണഘടനയെ കൊല ചെയ്‌തെന്ന് കോണ്‍ഗ്രസ്; രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം 

THE CUE

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനം രണ്ടായി വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഭരണഘടനയെ കൊല ചെയ്‌തെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.ഈ ഭരണഘടനാ വധത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ഭരണഘടനയുടെ സംരക്ഷണത്തിനായി ഉറച്ചുനില്‍ക്കുമെന്നും ഗുലാം നബി ആസാദ് സഭയില്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയമവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. രൂക്ഷമായ ബഹളത്തിനിടെയാണ് അമിത്ഷാ പ്രമേയം അവതരിപ്പിച്ചത്. അതിനിടെ ഭരണഘടന കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍ പ്രതിഷേധിച്ചു.

പ്രതിഷേധിച്ചവരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. വിഭജനം തള്ളി കശ്മീര്‍ ഇന്ത്യക്കൊപ്പം നിന്നത് തിരിച്ചടിയായെന്നും മെഹബൂബ മുഫ്തി പറഞ്ഞു.കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഉം 35 എ യും കേന്ദ്രം റദ്ദാക്കുകയായിരുന്നു. ജമ്മു കശ്മീരിനെ രണ്ട് ഭാഗമായാണ് വിഭജിക്കുന്നത്.ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ തിരിച്ചാണ് വിഭജനം.

പൂര്‍ണ സംസ്ഥാന പദവിയില്ലാതെ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഡല്‍ഹി മാതൃകയില്‍ കേന്ദ്രഭരണ പ്രദേശമാക്കും. ഇതിന് പുറമെ ലഡാക്ക് പൂര്‍ണ്ണമായും അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുമാക്കും. അതായത് ഇരു ഭാഗങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കും. ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും. എന്നാല്‍ ലഡാക്കിന് നിയമസഭയുണ്ടാകില്ല. ഇതിനുള്ള പ്രമേയങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കുകയും പിന്നാലെ രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങുകയുമായിരുന്നു. പ്രത്യേകാധികാരം ഉപയോഗിച്ചായിരുന്നു പ്രമേയത്തിന് അംഗീകാരം നല്‍കിയുള്ള രാഷ്ട്രപതിയുടെ അതിവേഗ നടപടി .

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT