ജമ്മു കാശ്മീര്‍ വിഭജിക്കും, പ്രത്യേക പദവി റദ്ദാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ 

ജമ്മു കാശ്മീര്‍ വിഭജിക്കും, പ്രത്യേക പദവി റദ്ദാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ 

ജമ്മു കശ്മീരിനെ വിഭജിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. ഇതിനുള്ള പ്രമേയങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് അമിത്ഷാ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയുടെ 35 എ അനുഛേദവും എടുത്തുകളഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിനെ രണ്ട് മേഖലകളായിട്ടാണ് വിഭജിക്കുന്നത്. ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ തിരിച്ചാണ് വിഭജനം. പൂര്‍ണ സംസ്ഥാന പദവിയില്ലാതെ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഡല്‍ഹി മാതൃകയില്‍ കേന്ദ്രഭരണ പ്രദേശമാക്കും. ഇതിന് പുറമെ ലഡാക്ക് പൂര്‍ണ്ണമായും അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുമാക്കും. അതായത് ഇരു ഭാഗങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കും. ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും. എന്നാല്‍ ലഡാക്കിന് നിയമസഭയുണ്ടാകില്ല.

ജമ്മു കാശ്മീര്‍ വിഭജിക്കും, പ്രത്യേക പദവി റദ്ദാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ 
കശ്മീരില്‍ നിരോധനാജ്ഞ; നേതാക്കള്‍ വീട്ടുതടങ്കലില്‍; ഇന്റര്‍നെറ്റ് നിര്‍ത്തിവെച്ചു

ആര്‍ട്ടിക്കിള്‍ 370

ഭരണഘടന പ്രകാരം കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ 21 ാം അനുഛേദത്തിലാണ് ഈ വകുപ്പ്. 1949 ഒക്‌ടോബര്‍ 17 നാണ് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമായത്. ഇതുപ്രകാരം ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങളില്‍ സ്വതന്ത്രമാണ് ജമ്മു കശ്മീര്‍. വിദേശകാര്യം, പ്രതിരോധം, ധനകാര്യം ആശയവിനിമയം എന്ന വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങളില്‍ ജമ്മു സര്‍ക്കാരിന്റെ അനുവാദത്തോടെയേ കേന്ദ്രസര്‍ക്കാരിന് ഈ നിയമപ്രകാരം പ്രവര്‍ത്തിക്കാനാവൂ. സാധാരണഗതിയില്‍ കേന്ദ്രത്തിന് ഇവിടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രയോഗിക്കാനാകില്ല.കൂടാതെ പൗരന്‍മാര്‍ക്കുള്ള മൗലികാവകാശങ്ങളിലും വ്യത്യാസങ്ങളുണ്ട്.

ജമ്മു കാശ്മീര്‍ വിഭജിക്കും, പ്രത്യേക പദവി റദ്ദാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ 
ശ്രീറാം കേസ് അട്ടിമറിക്കപ്പെടുമോ?; ജാമ്യാപേക്ഷയില്‍ പൊലീസ് വാദം നിര്‍ണായകം; ഐഎഎസ് ഓഫീസറെ തുണച്ചേക്കാവുന്ന പൊലീസ് ‘വീഴ്ച്ചകള്‍’

ആര്‍ട്ടിക്കിള്‍ 35 എ

ആര്‍ട്ടിക്കിള്‍ 35 എ പ്രകാരം ജമ്മുകശ്മീരിലെ ഭൂമി ക്രയവിക്രയം ആ സംസ്ഥാനത്തെ ആളുകള്‍ തമ്മിലേ പാടുള്ളൂ. ഇതുപ്രകാരം പുറത്തുനിന്നുള്ള ആളുകള്‍ക്ക് ജമ്മുവില്‍ ഭൂമി വാങ്ങാനാകില്ല. കൂടാതെ തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീക്ക് സസ്ഥാനത്തെ ഭൂമിയുടെ അവകാശം നഷ്ടമാവുകയും ചെയ്യും.

ഇത്തരത്തില്‍ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന വകുപ്പുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.ഇതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം രാജ്യസഭയിലുയര്‍ത്തിയത്.

logo
The Cue
www.thecue.in