News n Views

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 

THE CUE

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്,. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് നടപടി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറാണ് ഇതുസംബന്ധിച്ച് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ എസ്പി അരൂര്‍ പൊലീസിന് പരാതി കൈമാറി. പിന്നാലെ, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന് കാട്ടി ഷാനിമോള്‍ക്കെതിരെ അരൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമ ത്തി കേസെടുക്കുകയായിരുന്നു.

സെപ്റ്റംബര്‍ 27 ന് രാത്രി 11 ഓടെയാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറയുന്നു. ഷാനിമോളും അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് എരമല്ലൂര്‍, എഴുപുന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഉദ്യോഗസ്ഥരെ തടഞ്ഞ് പണി നടത്താന്‍ അനുവദിക്കില്ലന്ന് നിലപാടെടുത്തെന്നാണ് പരാതി. എന്നാല്‍ ഇത് കള്ളക്കേസാണെന്ന് ഷാനിമോള്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിര്‍മ്മാണം നടത്തിയതിനാലാണ് തടഞ്ഞതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് എഎ ഷുക്കൂറും രംഗത്തെത്തി. സിപിഎം രാഷ്ട്രീയ പ്രതികാരം കാട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ വാദം.

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

SCROLL FOR NEXT