News n Views

മുണ്ടുടുത്ത് നൊബേല്‍ സ്വീകരണം; അഭിജിത്ത് ബാനര്‍ജി വേദിയിലെത്തിയത് ബംഗാളി വേഷത്തില്‍

THE CUE

ഇന്ത്യന്‍-അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് ബാനര്‍ജി, എസ്‌തേര്‍ ഡഫ്‌ലോ, മൈക്കള്‍ ക്രെമര്‍ എന്നിവര്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വേഷത്തിലാണ് അഭിജിത്ത് ബാനര്‍ജിയും ഫ്രെഞ്ച് അമേരിക്കന്‍ ശാസ്ത്രജ്ഞ എസ്‌തേറും നൊബേല്‍ സ്വീകരിക്കാന്‍ എത്തിയത്. മുണ്ടും കുര്‍ത്തയും ബന്ദ്ഗലയുമാണ് തന്റെ ബംഗാള്‍ വേരുകള്‍ പ്രകടിപ്പിക്കാന്‍ അഭിജിത്ത് ബാനര്‍ജി അണിഞ്ഞത്. സാരിയായിരുന്നു ഡഫ്‌ലോയുടെ വേഷം. മൂവരും സ്‌റ്റോക്‌ഹോമിലെ വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നൊബേല്‍ കമ്മിറ്റി ട്വീറ്റ് ചെയ്തു.

ആഗോള തലത്തില്‍ ദാരിദ്ര്യത്തിന്റെ തീവ്രത കുറക്കാനായി നടത്തിയ പരീക്ഷണാത്മക സമീപനത്തിനാണ് പുരസ്‌കാരം.
നൊബേല്‍ കമ്മിറ്റി

ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും രണ്ട് പതിറ്റാണ്ടിനുള്ളില്‍, മൂവരുടേയും പുതിയ പരീക്ഷണങ്ങള്‍ വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റി മറിച്ചുവെന്നും നോബേല്‍ കമ്മറ്റി പുരസ്‌കാര പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു.

കൊല്‍ക്കത്തയാണ് അഭിജിത്ത് ബാനര്‍ജിയുടെ ജന്മദേശം. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിലവില്‍ പ്രൊഫസറാണ്. ജെഎന്‍യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫ്രാന്‍സുകാരിയായ എസ്തര്‍ ഡഫ്ലോയെ പങ്കാളിയാക്കി. സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമായി. അമര്‍ത്യ സെന്നിന് ശേഷം നോബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യന്‍ വംശജനായി അഭിജിത്ത് ബാനര്‍ജി മാറി.

മൈക്കള്‍ ക്രെമര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല അധ്യാപകനാണ്. 'വേള്‍ഡ് ടീച്ച്' എന്ന പദ്ധതിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് അദ്ദേഹം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT