News n Views

തിരിഞ്ഞു പോലും നോക്കാതെ ‘ഗോരക്ഷകര്‍’ ; മൊഹാലിയിലെ കേന്ദ്രത്തില്‍ പശുക്കള്‍ ചത്തൊടുങ്ങിയിട്ടും സംരക്ഷിക്കാന്‍ ആളില്ല 

THE CUE

പരിപാലനത്തിന് കരാറെടുക്കാന്‍ ആളില്ലാതെ മൊഹാലിയിലെ ഗോശാല. ഫേസ്-6 ലെ ഗോശാലയില്‍ രണ്ട് മാസം മുന്‍പ് 80 ഓളം പശുക്കളാണ് ചത്തുവീണത്. പ്ലാസ്റ്റിക്ക് കഴിച്ചാണ് ഇവയ്ക്ക് ജീവഹാനിയുണ്ടായത്. സ്വയം പ്രഖ്യാപിത ഗോരക്ഷകര്‍ പോലും ഇവയുടെ സംരക്ഷണമേറ്റെടുക്കാന്‍ എത്തുന്നില്ല. ഇവയുടെ പരിപാലനത്തിന് പുതുതായി ആരും കരാറെടുക്കാന്‍ തയ്യാറല്ലെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം.

തെരുവില്‍ അലയുന്ന പശുക്കളെയാണ് ഇവിടെ എത്തിക്കുന്നത്. 700 ലേറെ പശുക്കളാണ് ഇവിടെയുള്ളതെന്നും ദ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരാറെടുക്കാന്‍ ആരും രംഗത്തുവരാത്ത പശ്ചാത്തലത്തില്‍ പുതിയ ടെന്‍ഡര്‍ വിളിക്കാനൊരുങ്ങുകയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഗൗരി ശങ്കര്‍ സേവ ദള്‍ എന്ന സംഘടനയാണ് നിലവില്‍ ഗോശാലയുടെ നടത്തിപ്പുകാര്‍.

പശുക്കള്‍ തെരുവില്‍ അലയുന്നതിനെതിരെ പ്രദേശവാസികള്‍ ഏറെ നാളായി പ്രതിഷേധമുയര്‍ത്തിയിരുന്നു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടാകുന്നതെന്ന് ഇവിടത്തുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍ പശുക്കളെ പിടികൂടാന്‍ ജീവനക്കാരുടെ ക്ഷാമമുണ്ടെന്നാണ് അധികൃതരുടെ വാദം. ഫേസ് 11, സെക്ടര്‍ 67,68,69 എന്നിവിടങ്ങളില്‍ തെരുവു പശുക്കളുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT