News n Views

ദളിതന്റെ മുടി മുറിക്കില്ല,സലൂണിനായി 8 കിലോമീറ്റര്‍ താണ്ടണം; നടുക്കുന്ന ഹൂളിക്കല്‍ ‘തൊട്ടുകൂടായ്മ’ 

THE CUE

ഹൂളിക്കലിലെ ദളിത് വിഭാഗക്കാര്‍ക്ക് മുടിമുറിക്കാനും താടിവടിക്കാനുമൊക്കെ 8 കിലോമീറ്റര്‍ താണ്ടണം. അവരുടെ ഗ്രാമത്തില്‍ ബാര്‍ബര്‍മാരില്ലാത്തത് കൊണ്ടല്ല. ദളിതര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇവിടുത്തെ ബാര്‍ബര്‍മാര്‍ ഒരുക്കമല്ലാത്തതിനാലാണ്. ദളിതരോടുള്ള 'തൊട്ടുകൂടായ്മയുടെ' നടുക്കുന്ന വാര്‍ത്തയാണ് കര്‍ണാടക ഹാസനിലെ ഹൂളിക്കല്‍ ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. ദ ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഒരു ഫോണ്‍ കോളിലെത്തുന്ന ബാര്‍ബര്‍മാര്‍ പോലും ഗ്രാമത്തിലുണ്ട്. എന്നാല്‍ ദളിതര്‍ ഒഴികെയുള്ളവര്‍ക്കേ ഈ സേവനം ലഭ്യമാകൂ. ദളിതര്‍ക്ക് ,സലൂണില്‍ പോകണമെങ്കില്‍ 8 കിലോമീറ്റര്‍ അകലെയുള്ള അര്‍കല്‍ഗുഡ് അല്ലെങ്കില്‍ കോണനൂര്‍ അങ്ങാടിയിലെത്തണം. പ്രായമേറിയവര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇത്രദൂരം സഞ്ചരിച്ച് ബാര്‍ബര്‍ഷോപ്പ് സേവനം തേടുന്നതെന്ന് അംബേദ്കര്‍ ദളിത് കോളനി നിവാസി പ്രതാപ് പറയുന്നു. ഒരു ബാര്‍ബറെ എത്തിച്ച് സലൂണ്‍ തുടങ്ങാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുവരുന്ന 'താട്ടുകൂടായ്മ' ലംഘിക്കാന്‍ ആരും കൂട്ടാക്കുന്നില്ല.

'ദളിതര്‍ക്ക് സേവനം ലഭ്യമാക്കുന്നതില്‍ താന്‍ എതിരല്ല. പക്ഷേ പ്രദേശത്ത് അത്തരത്തില്‍ സലൂണ്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ മുന്നോക്ക ജാതിക്കാരുടെ കടുത്ത ഏതിര്‍പ്പ് നേരിടേണ്ടി വരും. ദളിതര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് അവര്‍ തടയുമെന്നും പ്രദേശവാസിയായ ബാര്‍ബര്‍ മല്ലേഷ് പറയുന്നു. 3000 പേരാണ് ഹൂളിക്കല്‍ ഗ്രാമത്തിലുള്ളത് ഇവിടെ 150 ദളിത് കുടുംബങ്ങളുണ്ട്. 20 വര്‍ഷം മുന്‍പ് ഒരു ബാര്‍ബര്‍ ഷോപ്പ് മുന്നോക്കജാതിക്കാര്‍ അടപ്പിച്ചതില്‍പ്പിന്നെ ദളിത് വിഭാഗക്കാര്‍ക്ക് തങ്ങളുടെ ഗ്രാമത്തില്‍ സലൂണ്‍ സേവനം ലഭ്യമല്ല.

ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചതിനാണ് ആ സലൂണ്‍ പൂട്ടിച്ചത്. പ്രദേശത്ത് ബാര്‍ബര്‍ ഷോപ്പ് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് പരാതി നല്‍കിയിരിക്കുകയാണ് അധ്യാപന വൃത്തിയില്‍ നിന്ന് വിരമിച്ച ഹൂളിക്കല്‍ രാജശേഖര്‍. പഞ്ചായത്തിന് ഇവിടെ 6 ഷെഡുകളുണ്ട്. ഇതില്‍ ഒരെണ്ണം ബാര്‍ബര്‍ സലൂണ്‍ ആക്കണമെന്നാണ് ആവശ്യം. നേരത്തേ പ്രദേശത്തെ വെങ്കടരമണ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്ന് രാജശേഖര്‍ ഓര്‍ക്കുന്നു.

ഒടുവില്‍ നിരന്തര പ്രക്ഷോഭങ്ങള്‍ക്കും നിയമനടപടികള്‍ക്കും ശേഷമാണ് പ്രവേശനം ലഭ്യമായത്. ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ നിരവധി പോരാട്ടങ്ങള്‍ ഇവിടെ നടന്നതായി രാജശേഖര്‍ പറയുന്നു. സലൂണ്‍ ആവശ്യം നിരസിച്ചാല്‍ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസറുടെ ചേംബറിന് അരികെ ഒരെണ്ണം സ്ഥാപിക്കുമെന്ന് രാജശേഖര്‍ കൂട്ടിച്ചേര്‍ത്തു. നിവേദനം ലഭിച്ചിട്ടുണ്ടെന്നും ബാര്‍ബര്‍ഷോപ്പ് സംഘടിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം അന്വേഷിച്ചുവരികയാണെന്നും പിഡിഒ വ്യക്തമാക്കി.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT