News n Views

എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍, മൂടിവെക്കില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍

THE CUE

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. രോഗം സ്ഥിരീകരിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. പനി ബാധിതരില്‍ നിപ ലക്ഷണങ്ങളുണ്ടെങ്കില്‍ വിദഗ്ധ പരിശോധന നടത്തും. ആശങ്കപ്പെടാനില്ലെന്നും ജില്ലാ കലക്്ടര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

നിപ സ്ഥിരീകരിച്ചാല്‍ മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും മൂടിവെക്കില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത അറിയിച്ചു.

പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറത്ത് സ്വദേശിയായ 23 കാരനെ 30നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ആലപ്പുഴയിലെ സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് രാത്രി പരിശോധന ഫലം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇന്റണ്‍ഷിപ്പ് ചെയ്യുന്നതിനായി മറ്റൊരു ജില്ലയില്‍ താമസിക്കുന്നതിനിടെയാണ് യുവാവിന് പനി പിടിപെട്ടത്. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം കെ കുട്ടപ്പന്‍ അറിയിച്ചു.

2018 മെയ്യില്‍ കോഴിക്കോട് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ ഉള്‍പ്പെടെ പതിനേഴ് പേരാണ് മരിച്ചത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT