COURTESY THE HINDU
News n Views

ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

സെക്രട്ടറിയേറ്റ് സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തപ്പോള്‍ കള്ളക്കടത്തുമായി ബന്ധമില്ലെന്ന മൊഴി ശിവശങ്കര്‍ ആവര്‍ത്തിച്ചിരുന്നു. പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്തത്. തിങ്കളാഴ്ച്ച കൊച്ചി എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കി.

സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും സ്വപ്‌നാ സുരേഷുമായും സരിതുമായി സൗഹൃദം മാത്രമേ ഉള്ളുവെന്നുമാണ് കസ്റ്റംസിന് ശിവശങ്കര്‍ നല്‍കിയ മൊഴി. ഇതേ വാദമാണ് എന്‍ഐഎ ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചത്. സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടുന്നതിന് മുമ്പ് പ്രതികള്‍ സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയോ എന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ജൂലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിലെ സെക്രട്ടറിയേറ്റ് സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൈമാറാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് വിവരങ്ങള്‍ ശിവശങ്കറിന് അറിയാമെന്നാണ് സരിതിന്റെ മൊഴി. പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT