News n Views

‘പ്രേതമാണെന്ന് കരുതി ഭയന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാറി നിന്നു’; കുഞ്ഞിന്റെ യഥാര്‍ത്ഥ രക്ഷകന്‍ ഓട്ടോ ഡ്രൈവര്‍ 

THE CUE

മൂന്നാര്‍ രാജമലയില്‍ ഓടുന്ന ജീപ്പില്‍ നിന്ന് റോഡില്‍ വീണ ഒന്നര വയസ്സുള്ള കുഞ്ഞിനെ രക്ഷിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരല്ലെന്ന് വെളിപ്പെടുത്തല്‍. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയിലെ റോഡില്‍ വീണ കുഞ്ഞിനെ അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ കനകരാജാണ് രക്ഷിച്ചത്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെക്‌പോസ്റ്റിന് അടുത്തേക്ക് ഇഴഞ്ഞുവന്ന കുഞ്ഞിനെ തങ്ങള്‍ രക്ഷിച്ചെന്നായിരുന്നു വനം വകുപ്പ് വാച്ചര്‍മാരുടെ വാദം. എന്നാല്‍ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ കനകരാജ് കുട്ടിയെ എടുത്ത് ചെക്‌പോസ്റ്റിലേക്ക് എത്തിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുഞ്ഞിനെ റോഡില്‍ കണ്ട വാച്ചര്‍മാര്‍ പ്രേതമാണെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നുവെന്നാണ് കനകരാജ് പറയുന്നത്. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്. സെപ്റ്റംബര്‍ 9 നായിരുന്നു സംഭവം. കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദമ്പതികളുടെ കുഞ്ഞാണ് വാഹനത്തില്‍ നിന്ന് തെറിച്ചുവീണത്. പഴനി തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ വരുമ്പോള്‍ അഞ്ചാം മൈലില്‍ വെച്ച് ജീപ്പ് വളവ് തിരിയുമ്പോള്‍ മാതാവിന്റെ കയ്യില്‍ നിന്നും കൈക്കുഞ്ഞ് തെറിച്ചുവീഴുകയായിരുന്നു. റോഡില്‍ വീണിട്ടും നേരിയ പരിക്കുകളോടെ കുട്ടി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വന്യജീവികളുള്ള മേഖലയും ഇടയ്ക്കിടെ വാഹനം പോകുന്ന റോഡുമായിട്ടും ഭാഗ്യത്തിന് അപകടം മാറിനിന്നു.

എന്നാല്‍ അന്‍പത് കിലോമീറ്ററിലേറെ പിന്നിട്ട് ഏതാണ്ട് മൂന്ന് മണിക്കൂര്‍ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് ഒപ്പമില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നത്. അതിനിടെ, തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുഞ്ഞ് റോഡിലൂടെ ഇഴയുന്നതിന്റെ ദൃശ്യം മാത്രമാണ് അന്ന് പുറത്തുവന്നിരുന്നത്. കുഞ്ഞ് വീണത് ഉറക്കത്തിനിടയില്‍ അറിഞ്ഞില്ലെന്നാണ് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാലനീതി നിയമപ്രകാരം അടിമാലി പൊലീസ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT