News n Views

കൊല്ലാനല്ല മര്‍ദ്ദിച്ചത്, അബദ്ധം  പറ്റിയെന്നും അറസ്റ്റിലായവര്‍; രാജ്കുമാറിന്റെ മരണം ക്രൂരപീഡനത്താലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് 

THE CUE

നെടുങ്കണ്ടത്തെ രാജ് കുമാറിന്റെ മരണം ക്രൂരമായ കസ്റ്റഡി പീഡനത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രാകൃത രീതിയിലാണ് രാജ്കുമാറിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചത്. കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദന മുറകളാണ് ന്യുമോണിയയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണം തടയാന്‍ എസ് ഐ ശ്രമിച്ചില്ല.ഒന്നും നാലും പ്രതികളാണ് അറസ്റ്റിലായവരെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേസമയം രണ്ടും മൂന്നും പ്രതികള്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ല.

കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ എസ്‌ഐയും പൊലീസ് ഡ്രൈവറും കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്കുമാറിനെ മര്‍ദ്ദിച്ചതായി ഇരുവരും സമ്മതിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. അബദ്ധം പറ്റിയതാണെന്നും കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല മര്‍ദ്ദിച്ചതെന്നും ഇരുവരും മൊഴി നല്‍കിയതായാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ അക്കമിട്ട് നിരത്തിയതോടെ ഇരുവര്‍ക്കും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.

കുറ്റംസമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഭാവി നശിച്ചെന്നും കുടുംബങ്ങളുണ്ടെന്നും ഇരുവരും പറഞ്ഞു. വായ്പാ തട്ടിപ്പിലൂടെ കുമാര്‍ കൈവശപ്പെടുത്തിയ പണം സൂക്ഷിച്ച സ്ഥലം കണ്ടെത്താനായിരുന്നു മര്‍ദനമെന്നാണ് ഇവരുടെ വാദം. അതേസമയം അവശനിലയില്‍ പീരുമേട് സബ് ജയിലില്‍ എത്തിച്ച രാജ്കുമാറിനെ നടയടിക്ക് വിധേയനാക്കിയെന്ന് പൊലീസുകാരനും സഹതടവുകാരനും മൊഴി നല്‍കി. ജയില്‍ രേഖകളില്‍ ഒപ്പിടുന്ന സമയത്ത് രാജ്കുമാര്‍ തളര്‍ന്ന് നിലത്തിരുന്നു. ഇതോടെ ഇയാളെ ഹെഡ് വാര്‍ഡന്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും മൊഴിയിലുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT