News n Views

ബിന്ദുവിനെതിരായ ആക്രമണം: ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു; നടപടി വിശദീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

THE CUE

ശബരിമല കയറുന്നതിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്േ്രപ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിന്ദുവിനെ അക്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.

ഇന്നലെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നില്‍വെച്ചാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്‍ ബിന്ദുവിനെ ആക്രമിച്ചത്. മുളക് സ്‌പ്രേ ചെയ്ത ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു. ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമായതോടെ തൃപ്തി ദേശായിക്കൊപ്പം ശബരിമല കയറാന്‍ ബിന്ദു അമ്മിണിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ജനുവരി രണ്ടിന് ശബരിമലയില്‍ പോകുമെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി. പൊലീസ് നിന്ന് സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പമായിരിക്കും യാത്രയെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT