News n Views

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ബിനോയ് കോടിയേരിക്കെതിരെ കേസ്; ബ്ലാക്ക്‌മെയിലിങ്ങെന്ന് ബിനോയ് 

THE CUE

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശി മുംബൈ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളോളം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ആരോപണം. സംഭവത്തില്‍ അന്ധേരി ഓഷിവാര പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് യുവതിയുടേതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു.

പരാതിക്കാരായായ യുവതിയെ അറിയാം. തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണിത്. മുംബൈയില്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹം കഴിക്കാമൈന്ന് ഉറപ്പുനല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്തന്. ബിനോയ് വിവാഹിതനാണെന്ന കാര്യം 2018 ലാണ് അറിയുന്നതെന്നും യുവതി പറയുന്നു. ജൂണ്‍ 13 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ആധാരമാക്കിയേ നടപടികളുണ്ടാകൂവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസല്‍വാര്‍ വ്യക്തമാക്കി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT