News n Views

മുറിക്കുന്നത് ‘മുംബൈയുടെ ശ്വാസകോശം’; മെട്രോയുടെ മരംമുറിക്കെതിരെ പ്രതിഷേധം ശക്തം

THE CUE

മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കാര്‍ പാര്‍ക്കിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിനായി മരങ്ങള്‍ മുറിച്ച് നീക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശത്തെ മരങ്ങളാണ് വെട്ടിമാറ്റുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. പുലര്‍ച്ചെ എത്തിയാണ് മരങ്ങള്‍ മുറിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാന്‍ കോളനികള്‍ കേന്ദ്രീകരിച്ച് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധിച്ച 29 പരസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 38 പേര്‍ക്കെതിരെ കേസെടുത്തു. മരംമുറിക്കെതിരെ സിനിമ താരങ്ങളും രംഗത്തെത്തി. മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ തന്നെ അത് ചെയ്യുകയാണെന്ന് ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

കാര്‍ പാര്‍ക്കിംഗ് ഷെഡിനായി 2000ത്തോളം മരം മുറിക്കേണ്ടി വരുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതിരെ പ്രതിഷേധക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ അധികൃതര്‍ മരം മുറിച്ച് തുടങ്ങി. ആരേ കോളനിയിലെ 200 മരങ്ങളാണ് പുലര്‍ച്ചെ വെട്ടി മാറ്റിയത്. കേസ് ഈ മാസം 10ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT