News n Views

സംയുക്ത സമരം:’സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല’; സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല

THE CUE

സംസ്ഥാന സര്‍ക്കാര്‍ നാളെ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്ത സമരത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി പങ്കെടുക്കാത്തതെന്നാണ് സൂചന.

സര്‍വകക്ഷിയോഗത്തില്‍ കെപിസിസിയുടെ പ്രതിനിധിയുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആര് പങ്കെടുക്കുമെന്ന കാര്യം കമ്മിറ്റി കെപിസിസി തീരുമാനിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ പങ്കെടുത്തേക്കും. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നാണ് മുല്ലപ്പള്ളി വിയോജിപ്പിന് കാരണമായി പറയുന്നത്.

സംയുക്ത സമരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. അതാത് ഘടകങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

സര്‍ക്കാരുമായി സഹകരിച്ചുള്ള സമരത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് സര്‍ക്കാരുമായി സഹകരിച്ച് സമരം നടത്തിയതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വിഡി സതീശന്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT