News n Views

‘വില്‍പ്പന കൂപ്പുകുത്തിയതില്‍ പ്രതിസന്ധി രൂക്ഷം’; നിര്‍മ്മാണമില്ലാ ദിനങ്ങള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി 

THE CUE

രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി കനക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണമില്ലാ ദിനങ്ങള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഹരിയാനയിലെ ഗുരുഗ്രാം, മാനസര്‍ പ്ലാന്റുകള്‍ രണ്ട് ദിവസം അടച്ചിടും. നോ പ്രൊഡക്ഷന്‍ ഡേയ്‌സ് എന്ന് പ്രഖ്യാപിച്ച് ഈ മാസം 7,9 ദിനങ്ങളില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പ്ലാന്റുകളില്‍ യാതൊരു പ്രവര്‍ത്തനങ്ങളുമുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. ഓട്ടോമൊബൈല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാഹന ഭീമന്റെ പ്രഖ്യാപനം.

മാരുതി സുസുക്കിയുടെ കാര്‍ ഉല്‍പ്പാദനത്തില്‍ 33.99 % ത്തിന്റെ ഇടിവുണ്ടായിരുന്നു. വില്‍പ്പനയിലുണ്ടായ കനത്ത ഇടിവാണ് ഇത്തരമൊരു വിഷമ സന്ധിയിലേക്ക് മേഖലയെ എത്തിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ പക്ഷം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1,68725 വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 1,11,370 കാറുകളുടെ നിര്‍മ്മാണമേ നടന്നിട്ടുള്ളൂവെന്നാണ് കമ്പനി പറയുന്നത്. ആഭ്യന്തര വില്‍പ്പനയിലും കടുത്ത ഇടിവാണുണ്ടായത്. 2018 ഓഗസ്റ്റ് വരെ 1,66,161 വാഹനങ്ങളുടെ വില്‍പ്പന നടന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെ 1,10,214 ലേക്ക് ഇടിഞ്ഞു. ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ കഴിഞ്ഞമാസമാദ്യം കമ്പനി ഏക ഷിഫ്റ്റ്‌ സംവിധാനത്തിലേക്ക് മാറിയിരുന്നു.

പത്തുവര്‍ഷത്തിനിടെ ഇത്രയും കടുത്ത പ്രതിസന്ധി നേരിട്ടിട്ടില്ലെന്നാണ് മാരുതി വ്യക്തമാക്കുന്നത്. ലോകത്തെ എറ്റവും വലിയ വാഹന വിപണിയാണ് ഇന്ത്യ. രാജ്യത്ത് പതിനായിരക്കണക്കിനാളുകളാണ് വാഹന നിര്‍മ്മാണ- വില്‍പ്പന മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. വാഹന വിപണിയിലെ തകര്‍ച്ച നിരവധി പേരുടെ തൊഴില്‍ പ്രതിസന്ധിയിലാക്കും. രാജ്യം 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് ഇക്കഴിഞ്ഞയിടെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT