സാമ്പത്തിക പ്രതിസന്ധി: മാരുതിയുടെ കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്; ചെറുകാറുകള്‍ വാങ്ങാനും ആളില്ല

ഓള്‍ട്ടോ, വാഗണ്‍ ആര്‍ കാറുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ 71.8 ശതമാനം ഇടിവുണ്ടായി.
സാമ്പത്തിക പ്രതിസന്ധി: മാരുതിയുടെ കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്; ചെറുകാറുകള്‍ വാങ്ങാനും ആളില്ല

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവേ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ കാര്‍വില്‍പനയില്‍ വന്‍ ഇടിവ്. ആഗസ്റ്റ് മാസത്തില്‍ 1,06,413 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാനായതെന്ന് മാരുതി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1,58,189 കാറുകള്‍ വിറ്റഴിച്ചിടത്താണ് ഇത്രയും കുറവ്. മാന്ദ്യം ചെറിയ ബജറ്റ് കാറുകളുടെ വില്‍പനേയും ബാധിച്ചിട്ടുണ്ട്. ഓള്‍ട്ടോ, വാഗണ്‍ ആര്‍ എന്നീ കാറുകള്‍ 10,123 എണ്ണം മാത്രമാണ് ആഗസ്റ്റില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 35,895 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഓള്‍ട്ടോ, വാഗണ്‍ ആര്‍ കാറുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ 71.8 ശതമാനം ഇടിവുണ്ടായി.

3,000 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാരുതി അറിയിച്ചത് വാര്‍ത്തയായിരുന്നു.
കോംപാക്ട് സെഗ്മെന്റിലുള്ള സ്വിഫ്റ്റ്, സെലീറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പന 23.94 ശതമാനം കുറഞ്ഞു. മിഡ് സൈസ്ഡ് സെഡാനായ സിയാസ് 1,596 എണ്ണം മാത്രമാണ് വില്‍ക്കാനായത്. മുന്‍പ് ഇത് 7,002 ആയിരുന്നു. യൂട്ടിലിറ്റി വാഹനങ്ങളായ ബ്രെസ്സ്, എസ് ക്രോസ്, എര്‍ട്ടിഗ എന്നിവയുടെ വില്‍പനയില്‍ മാത്രം നേരിയ വര്‍ധനയുണ്ട്. മൊത്തം യൂണിറ്റുകളുടെ കയറ്റുമതിയില്‍ കഴിഞ്ഞ ഓഗസ്റ്റിലേതിനേക്കാള്‍ 10.8 ശതമാനം കുറവുണ്ടായെന്നും മാരുതി ചൂണ്ടിക്കാട്ടുന്നു. .
സാമ്പത്തിക പ്രതിസന്ധി: മാരുതിയുടെ കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്; ചെറുകാറുകള്‍ വാങ്ങാനും ആളില്ല
‘ഓള്‍ റൗണ്ട് കെടുകാര്യസ്ഥത മാന്ദ്യത്തിലെത്തിച്ചു’; മോഡി സര്‍ക്കാര്‍ വിവേകമുള്ളവരുടെ വാക്ക് കേള്‍ക്കണമെന്ന് മന്‍മോഹന്‍ സിങ്

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചത് 'ഓള്‍ റൗണ്ട് കെടുകാര്യസ്ഥത'യാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്ക് ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. മനുഷ്യ നിര്‍മിതമായ ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ വൈരം നീക്കിവെച്ച് വിവേകമുള്ളവരോട് അഭിപ്രായം തേടണം. അവസാനപാദത്തിലെ ജിഡിപി അഞ്ച് ശതമാനമാണ്. നാം നീണ്ടുനിന്നേക്കാവുന്ന ഒരു മാന്ദ്യത്തിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

സാമ്പത്തിക പ്രതിസന്ധി: മാരുതിയുടെ കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്; ചെറുകാറുകള്‍ വാങ്ങാനും ആളില്ല
‘വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് നേരെ അരച്ചങ്ക് എങ്കിലും’; സ്വന്തം പതാക വീശിയ എംഎസ്എഫിനെതിരെ കേസെന്തിനെന്ന് പി കെ ഫിറോസ്

Related Stories

No stories found.
logo
The Cue
www.thecue.in