News n Views

മുഖം മറച്ച് പൊലീസിനൊപ്പം വിദ്യാര്‍ത്ഥികളെ തല്ലുന്ന സാദാ വേഷക്കാരന്‍ ആര് ? ചോദ്യവുമായി റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു 

THE CUE

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളെ തല്ലിയ ചുവന്ന കുപ്പായക്കാരന്‍ ആരെന്ന ചോദ്യവുമായി റിട്ടയേര്‍ഡ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സാദാ വേഷത്തില്‍ മുഖം മറച്ച് പൊലീസിനൊപ്പം ജാമിയയിലെ വിദ്യാര്‍ത്ഥികളെ തല്ലിയയാള്‍ ആരെന്ന് ആര്‍ക്കെങ്കിലും പറഞ്ഞുതരാനാകുമോയെന്ന് ചിത്രങ്ങള്‍ സഹിതം കട്ജു ട്വീറ്റ് ചെയ്യുകയായിരുന്നു.

ചുവന്ന കുപ്പായവും ജീന്‍സും സ്‌പോര്‍ട്‌സ് ഷൂവും ഹെല്‍മറ്റും ധരിച്ച് പൊലീസിനൊപ്പം വിദ്യാര്‍ത്ഥികളെ അടിക്കാനോങ്ങുന്ന ഇയാളുടെ ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പൊലീസിന്റെ ഹെല്‍മറ്റ് ധരിച്ച ഇയാള്‍ തിരിച്ചറിയാതിരിക്കാന്‍ മുഖം മറയ്ക്കുകയും ചെയ്തിരുന്നു. പൊലീസിനൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ അനുകൂലികളും തങ്ങളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ പുറത്തുവന്നത്. കൂടാതെ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ടത് പൊലീസ് തന്നെയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT