News n Views

മരട്: ഫ്‌ളാറ്റ് നിര്‍മ്മാണക്കമ്പനി ഉടമയും ഉദ്യോഗസ്ഥരും കസ്റ്റഡിയില്‍

THE CUE

മരട് ഫ്‌ളാറ്റ് കേസില്‍ നിര്‍മാണക്കമ്പനി ഉടമയും രണ്ട് ഉദ്യോഗസ്ഥരെയും ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹോളി ഫെയ്ത്ത്ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന ജോസഫ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍രാജ് ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും.ഈ മാസം 25 വരെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പോള്‍രാജ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിന് പുറമേ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മരട് നഷ്ടപരിഹാര സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും 25 ലക്ഷം രൂപ നല്‍കില്ലെന്ന് സമിതി അറിയിച്ചിരുന്നു. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ഉടമകളുടെ വാദം. 14 ഉടമകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ആദ്യ രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയ വിലയനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഉടകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT