News n Views

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ഖമറുദ്ദീനെ മൂന്നാംവട്ടവും തള്ളുമോ ലീഗ്

എ പി ഭവിത

പി ബി അബ്ദുള്‍ റസാഖിന്റെ മരത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്നതിന് മാത്രമാണ് മുന്നിലുള്ളതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. 89 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ബിജെപിക്ക് പോകാതെ മണ്ഡലം നിലനിര്‍ത്തിയെന്നതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.

മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്റെ പേരാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കം മുതല്‍ ഉയര്‍ന്നു വന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉയര്‍ന്ന് വന്നിട്ടും അബ്ദുള്‍ റസാഖിന് വേണ്ടി അവസാന നിമിഷം ഖമറുദ്ദീനെ മാറ്റി നിര്‍ത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഖമറുദ്ദീന്‍ മണ്ഡലത്തില്‍ സജീവമാണ്. സ്ഥാനാര്‍ത്ഥിയാരെന്ന് നേതൃത്വം പ്രഖ്യാപിക്കുമെന്ന് ഖമറുദ്ദീന്‍ ദ ക്യൂവിനോട് പ്രതികരിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി പി ബഷീര്‍, മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ മായിന്‍ കല്ലട്ടറ എന്നിവരുടെ പേരുകളുടെ സാധ്യത പട്ടികയിലുണ്ട്. തര്‍ക്കമുണ്ടായാല്‍ സംസ്ഥാന ട്രഷററായ സി ടി അഹമ്മദലിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

എം സി ഖമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന സൂചന. മണ്ഡലം ഭാരവാഹികളുടെ പിന്തുണയും ഖമറുദ്ദീനാണ്. മങ്കല്‍പാടി പഞ്ചായത്ത് സമിതി അഷറഫിനെ പിന്തുണയ്ക്കുന്നുണ്ട. 25ന് പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതിനായി ലീഗ് നേതാക്കള്‍ നാളെ ദില്ലിക്ക് പോകും. ഇതിന് മുമ്പായി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തീരുമാനമുണ്ടാകും.

പാര്‍ട്ടി സെക്രട്ടറിയേറ്റംഗം ജയാനന്ദ, ജില്ലാ കമ്മിറ്റിയംഗം ശങ്കര്‍ റൈ എന്നിവരെയാണ് മഞ്ചേശ്വരത്തേക്ക് സിപിഎം പരിഗണിക്കുന്നത്. സി എച്ച് കുഞ്ഞമ്പുവടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ജയാനന്ദയ്ക്കാണ്. ജനകീയനാണെന്നതും ജയസാധ്യതയുമാണ് ശങ്കര്‍ റൈയുടെ പേര് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. രവീശതന്ത്രി കുണ്ടാര്‍, കെ ശ്രീകാന്ത് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT