News n Views

‘പ്ലാസ്റ്റിക് തരൂ, ഭക്ഷണം തരാം’; മലപ്പുറം നഗരസഭയിലെ ‘ഖനി’യില്‍ മാലിന്യങ്ങളെത്തിച്ചാല്‍ സൗജന്യമായി വയറുനിറയെ കഴിച്ച് മടങ്ങാം 

THE CUE

കാര്യക്ഷമമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പുത്തന്‍ പദ്ധതിയുമായി മലപ്പുറം നഗരസഭ. 'പ്ലാസ്റ്റിക് തരൂ, ഭക്ഷണം തരാം' എന്ന പേരിലാണ് പദ്ധതി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവര്‍ക്കും അലക്ഷ്യമായി ഉപേക്ഷിക്കുന്നവര്‍ക്കുമെല്ലാം ഇവ ഇനി മുതല്‍ ഖനി എംആര്‍എഫ് യൂണിറ്റിലെത്തിക്കാം. അപ്പോള്‍ സൗജന്യമായി വയറുനിറയെ ഭക്ഷണം ലഭിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍1.30 വരെയാണ് ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണമാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അടുത്തതില്‍ ചായയും കടിയും നല്‍കുമെന്നും നഗരസഭാദ്ധ്യക്ഷ സിഎച്ച് ജമീല പറഞ്ഞു.

ഭക്ഷണം വേണ്ടാത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അവര്‍ അറിയിച്ചു. ശനിയാഴ്ച പ്ലാസ്റ്റിക് കവറുകളുമായി എത്തിയ കളക്ടര്‍ ജാഫര്‍ മാലിക്കിന് ഭക്ഷണം കൈമാറി പി ഉബൈദുള്ള എംഎല്‍എയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടക്കം കുറിക്കലിന് മുന്നോടിയായി നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും എന്‍എസ്എസ് വളന്റിയര്‍മാരും റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT