News n Views

മഹാരാഷ്ട്ര: ‘വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമം’; ബിജെപി ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് കെ സി വേണുഗോപാല്‍

THE CUE

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. ഭരണകക്ഷിയിലെ എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. ആശയക്കുഴപ്പമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

ഇന്നലെയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആറ് മന്ത്രിമാരും ചുമതലയേറ്റിരുന്നു.രണ്ട് ഉപമുഖ്യമന്ത്രിമാരും മന്ത്രിസഭയിലുണ്ടാകുമെന്നാണ് ധാരണ. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കും. സ്പീക്കര്‍ പദവിയും 13 മന്ത്രിസ്ഥാനവുമായിരുന്നു കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സ്പീക്കര്‍ സ്ഥാനം എന്‍സിപിക്കും ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനുമായിരിക്കും.

ബിജെപിക്ക് 105 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ശിവസേനയ്ക്ക് 56ഉം എന്‍സിപിക്ക് 54ഉം കോണ്‍ഗ്രസിന് 44 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്രരും ചെറുകക്ഷികളുമായി 29 അംഗങ്ങളും സഭയിലുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT