News n Views

‘മഹ’ അതിതീവ്രമാകും; എട്ട് മണിക്കൂര്‍ ശക്തമായ മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

THE CUE

സംസ്ഥാനത്ത് അടുത്ത എട്ട് മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൊച്ചി മുതല്‍ കാസര്‍കോട് വരെ കനത്തമഴയും കാറ്റും ഉണ്ടാകും. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് ശേഷം അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപില്‍ അതീവ ജാഗ്രത നിര്‍ദേശമാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റടിക്കാനാണ് സാധ്യത. സംസ്ഥാനത്തെ നേരിട്ട് ബാധിക്കില്ല. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലെ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ഫോര്‍ട്ട് കൊച്ചി, ചെല്ലാനം, ഞാറയ്ക്കല്‍, ഫോര്‍ട്ട് കൊച്ചി, എടവനക്കാട് തീരങ്ങളിലാണ് കടലാക്രമണം. തീരദേശത്തെ പല വീടുകളിലും വെള്ളം കയറി. കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി.

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT