News n Views

വിര്‍ജിലിനെയും റൊണാള്‍ഡോയേയും മറികടന്ന് മെസി വീണ്ടും ലോക ഫുട്‌ബോളര്‍; നെയ്മര്‍ ഇല്ലാതെ ലോക ഇലവന്‍ 

THE CUE

ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്‌സിലോണ താരം ലിയോണല്‍ മെസി തെരഞ്ഞടെുക്കപ്പെട്ടു. ആറാം തവണയാണ് സുപ്രധാന നേട്ടം. യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായ വിര്‍ജില്‍ വാന്‍ഡൈക്കിനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡേയേയും മറികടന്നാണ് മെസി അംഗീകാരത്തില്‍ മുത്തമിട്ടത്. അമേരിക്കയുടെ ലോകകപ്പ് ജേതാവ് മഗന്‍ റെപീനോയാണ് മികച്ച വനിതാ താരം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചടങ്ങിന് എത്തിയില്ല. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറിക്കാണ്.

മെസിയെയും ക്വിന്റേറോയേയും പിന്‍തള്ളിയാണ് സോറി ഗോള്‍നേട്ടത്തിനുള്ള പുരസ്‌കാരം കൈപ്പിടിയിലാക്കിയത്. ലിവര്‍പൂളിന്റെ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അതേസമയം ഫിഫയുടെ ലോക ഇലവനില്‍ നെയ്മര്‍ ഇടംപിടിച്ചതുമില്ല. മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്,അലിസണ്‍, ഡി ലിറ്റ്, റാമോസ്, വാന്‍ഡൈക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ എന്നിവര്‍ ഇടംനേടി.

മികച്ച വനിതാ ടീം കോച്ചായി വനിതാ ലോകകപ്പ് നേടിയ യുഎസ് ടീമിന്റെ പരിശീലക ജില്‍ എല്ലിസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ഗോള്‍ കീപ്പര്‍ സാറി വാന്‍ ആണ്. ഫെയര്‍ പ്ലേയ്ക്കുള്ള പുരസ്‌കാരം ലീഡ്‌സ് യുണൈറ്റഡിനും പരിശീലകന്‍ മാര്‍സെലോ ബിയെല്‍സയ്ക്കുമാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT