News n Views

പരാതിക്കാരിയെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്; ബിജെപി നേതാവ് ചിന്‍മയാനന്ദ് പീഡനത്തിന് ഇരയാക്കിയ വിദ്യാര്‍ത്ഥിനിക്ക് റിമാന്‍ഡ് 

THE CUE

ഉത്തര്‍പ്രദേശ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്‍മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പെണ്‍കുട്ടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ഇയാളുടെ ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ഷഹജന്‍പൂര്‍ കോടതി പെണ്‍കുട്ടിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത 23 കാരിയുടെ അറസ്റ്റ് ബുധനാഴ്ച രാവിലെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബിജെപി നേതാവ് ബലാത്സംഗം ചെയ്തതായി ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ പെണ്‍കുട്ടിക്കെതിരെ ഇയാളുടെ അഭിഭാഷകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതില്‍ പെണ്‍കുട്ടിയുടെ 3 സുഹൃത്തുക്കളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ചിന്‍മയാനന്ദിന്റെ പീഡനത്തില്‍ നിന്ന് തന്നെ രക്ഷിച്ചവര്‍ തന്നെ ഉപയോഗിച്ച് വിലപേശല്‍ നടത്തിയോയെന്ന് അറിയില്ലെന്നും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി പ്രതികരിച്ചിരുന്നു.

അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് പെണ്‍കുട്ടി ചിന്‍മയാനന്ദിന് വാട്സ് ആപ്പ് സന്ദേശം അയച്ചെന്നാണ് ചിന്‍മയാനദന്ദിന്റെ അവകാശവാദം. പണം നല്‍കിയില്ലെങ്കില്‍ തന്റെ പക്കലുള്ള വീഡിയോകള്‍ പുറത്തുവിടുമെന്ന് വിദ്യാര്‍ത്ഥിനി പരാമര്‍ശിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. നേരത്തേ അറസ്റ്റിലായ മൂന്നുപേരുടെ ജാമ്യാപേക്ഷ ഷഹജന്‍പൂര്‍ കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെ, തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ യുവതി കോടതിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്.

ഇതേ ആവശ്യമുന്നയിച്ച് അലഹബാദ് ഹൈക്കോടതിയെ നേരത്തേ സമീപിച്ചിരുന്നെങ്കിലും അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും കീഴ്ക്കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ച് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം തള്ളുകയാണുണ്ടായത്. ഒരുവര്‍ഷത്തോളം ചിന്‍മയാനന്ദ് ലൈംഗിക ചൂഷണം നടത്തിയെന്ന 23 കാരിയുടെ വെളിപ്പെടുത്തലില്‍ ബിജെപി നേതാവിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടപടി വൈകിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമിച്ചെങ്കിലും വിവാദമായതോടെ മറ്റ് പോംവഴികളില്ലാതെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ചിന്‍മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇയാള്‍ക്കെതിരെ 43 വീഡിയോ ഫയലുകള്‍ ഉള്‍പ്പെടെ നിരവധി തെളിവുകള്‍ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിട്ടുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT