News n Views

യുഎപിഎ അറസ്റ്റ്: ഇടപെടേണ്ടെന്ന് സിപിഎം; വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി

THE CUE

പാര്‍ട്ടി അംഗങ്ങളായ വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയതില്‍ ഇടപെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനം വേണ്ടെന്നും സെക്രട്ടറിയേറ്റില്‍ ധാരണയായി.

അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയത് സമിതി പരിശോധിച്ച് തീരുമാനമെടുക്കണ്ടെന്നും തീരുമാനിച്ചു. വളരെ ഗുരുതരമായ സംഭവമാണ് കോഴിക്കോട് നടന്നിരിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. . നിയമ നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നുമാണ് പാര്‍ട്ടി നിലപാട്.

അലനും താഹയും നല്‍കിയ ജാമ്യപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റിവെച്ചു. സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന് വീണ്ടും പരിഗണിക്കും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT