മാവോയിസ്റ്റ് കൊല: മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി; ഒഴിവാക്കാനാകാത്ത ഏറ്റുമുട്ടലെന്ന് സര്‍ക്കാര്‍ വാദം

മാവോയിസ്റ്റ് കൊല: മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി; ഒഴിവാക്കാനാകാത്ത ഏറ്റുമുട്ടലെന്ന് സര്‍ക്കാര്‍ വാദം

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവം ആസൂത്രിതമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഴിവാക്കാനാവാത്ത ഏറ്റുമുട്ടലാണ് നടന്നത്. എകെ 47 ഉപയോഗിച്ച് വെടിവെച്ച മാവോയിസ്റ്റുകള്‍ 303 റൈഫിളും കൈവശം വെച്ചിരുന്നു. ഒറീസിയിലെ ആംഡ് പൊലീസ് ആസ്ഥാനത്ത് നിന്ന് മോഷ്ടിച്ചതാണ് 303 റൈഫിളെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മാവോയിസ്റ്റ് കൊല: മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി; ഒഴിവാക്കാനാകാത്ത ഏറ്റുമുട്ടലെന്ന് സര്‍ക്കാര്‍ വാദം
‘മോഡി സര്‍ക്കാരിനെ പോലെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്’; കാനം രാജേന്ദ്രന്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.മാവോയിസ്റ്റുകളെ പീഡിപ്പിച്ചിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തൊട്ടടുത്ത് നിന്നല്ല വെടിവെച്ചിരിക്കുന്നത്. മണിവാസകത്തിന്റെ കാലുകള്‍ ഒഴിഞ്ഞത് വെടിയേറ്റ് വീഴുമ്പോഴായിരിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.

മാവോയിസ്റ്റ് കൊല: മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി; ഒഴിവാക്കാനാകാത്ത ഏറ്റുമുട്ടലെന്ന് സര്‍ക്കാര്‍ വാദം
‘എന്നെയും കാവി പൂശാന്‍ ശ്രമിക്കുന്നു, പക്ഷേ തിരുവള്ളൂവരിനെ പോലെ രക്ഷപെടും’; ബിജെപിക്കെതിരെ രജനി  

ചൊവ്വാഴ്ച വരെ മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കാരിക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി ഹാജരാക്കണം. വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസുകാരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്നുമുള്ള ബന്ധുക്കളുടെ ഹര്‍ജിയില്‍ വിധി പറയുന്നത് വരെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in