News n Views

ദുര്‍മന്ത്രവാദത്തിലേക്കും അന്വേഷണം ; റോയിയുടെ ശരീരത്തിലുണ്ടായിരുന്ന ഏലസ് നല്‍കിയെന്ന് കരുതുന്ന ജോത്സ്യന്‍ ഒളിവില്‍ 

THE CUE

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദുര്‍മന്ത്രവാദത്തിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ ശരീരത്തില്‍ നിന്ന് ഏലസ് കണ്ടെത്തിയിരുന്നു. ഇത് പൂജിച്ച് നല്‍കിയെന്ന് കരുതുന്ന ജോത്സ്യനിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൃഷ്ണകുമാര്‍ എന്ന ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കടപ്പനയിലെ കൃഷ്ണകൃപയെന്ന വീട്ടില്‍ ഇയാള്‍ ഇല്ല.

ഇയാളുടെ രണ്ട് മൊബൈല്‍ നമ്പറുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. മറ്റൊരു നമ്പറില്‍ കോളുകള്‍ സ്വീകരിക്കുന്നുമില്ല. കൂടത്തായി കൂട്ടക്കൊലയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് ഇയാളെ കാണാതായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജോളിയുടെ കട്ടപ്പനയിലെ വീടിന് സമീപത്താണ് ഇയാളുടെ താമസം. ജോളിയുമായും റോയ് തോമസുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഇദ്ദേഹം നല്‍കിയ പൊടി റോയിയും സിലിയും കഴിച്ചിരുന്നതായി ജോളി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഈ മന്ത്രവാദിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇയാളുടെ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തേ പരാതി ഉയര്‍ന്നിരുന്നു. സിനിമാ താരങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായും വിവരമുണ്ട്. കൂടത്തായി കൂട്ടക്കൊലയെ കുറിച്ച് മാധ്യമങ്ങളില്‍ നിന്നുള്ള അറിവേയുള്ളൂവെന്നായിരുന്നു വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ജോത്സ്യന്റ പിതാവിന്റെ പ്രതികരണം. മകന്‍ രാവിലെ പുറത്തുപോയതാണെന്നാണ് ഇയാളുടെ വിശദീകരണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT