News n Views

‘ബാക്കി സയനേഡ് വീട്ടിലുണ്ട്, എനിക്കായി കരുതിവെച്ചതാണ്’ ; ജോളിയുടെ വെളിപ്പെടുത്തലില്‍ കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുപ്പി 

THE CUE

ബാക്കി സയനേഡ് വീട്ടിലുണ്ടെന്ന് കൂടത്തായി പരമ്പര കൊലപാതകത്തിലെ മുഖ്യപ്രതി ജോളി ജോളി ജോസഫ് പറഞ്ഞത് പെട്ടെന്നൊരു വെളിപാട് പോലെയെന്ന് പൊലീസ്. പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ സയനേഡ് കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് ജോളിയുടെ മൊഴി. ഇതിനായി സൂക്ഷിച്ചതെന്ന് ജോളി പറഞ്ഞ വസ്തു പൊന്നാമറ്റം വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുപ്പിയാണ് കണ്ടെടുത്തത്. ഇതിലുള്ളത് സയനേഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. തിങ്കളാഴ്ച രാത്രിയില്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കാന്‍ പോകുമ്പോള്‍ പൊടുന്നനെ ജോളി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ബാക്കി സയനേഡ് വീട്ടെലുണ്ടെന്ന് പറയുകയായിരുന്നു. പൊലീസ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെങ്കില്‍ അത് കഴിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ രാവിലെ തന്നെ പൊലീസ് എത്തിയതോടെയാണ് ഈ നീക്കം പൊളിഞ്ഞതെന്നും ഇവര്‍ മൊഴി നല്‍കി. ഇതോടെ ജോളിയെ അന്വേഷണസംഘം ഉടന്‍ പുറത്തിറക്കി. വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന പോയി കോട്ടക്കടവില്‍ നിന്ന് താമരശ്ശേരിയിലേക്ക് തിരിച്ചു.

തുടര്‍ന്ന് രാത്രി ഒമ്പതരയോടെ പൊന്നാമറ്റത്ത് തെളിവെടുപ്പ് തുടങ്ങി. ഇത് അവസാനിച്ചത് പന്ത്രണ്ടേകാലിനാണ്. ഇതിനിടെയാണ് അടുക്കളയിലെ റാക്കിനുള്ളില്‍ ചെമ്പുപാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുപ്പി ജോളി എടുത്തുകൊടുത്തത്. ഈ സമയം ഡോ ദിവ്യ വി ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഫോറന്‍സിക് വിദഗ്ധരും അന്വഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പൊലീസ് സംഘം വടകരയില്‍ തിരിച്ചെത്തിയത്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT