‘പശുക്കളേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കൂ’; 18 കാരിയായ മത്സരാര്‍ത്ഥിക്ക് മോദിയോട് പറയാനുള്ളത് 

‘പശുക്കളേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കൂ’; 18 കാരിയായ മത്സരാര്‍ത്ഥിക്ക് മോദിയോട് പറയാനുള്ളത് 

പശുക്കളേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കൂവെന്നായിരിക്കും പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ ആവശ്യപ്പെടുകയെന്ന് മിസ് കോഹിമ 2019 ലെ മത്സരാര്‍ത്ഥി. സൗന്ദര്യ മത്സര്യത്തില്‍ ഒരു ജഡ്ജിന്റെ ചോദ്യത്തിന് 18 കാരി വിക്വോനോ സച്ചുവന്റേതായിരുന്നു മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആശയവിനിമയത്തിന് അവസരം ലഭിച്ചാല്‍ എന്താണ് പറയുകയെന്നായിരുന്നു വിധികര്‍ത്താവിന്റെ ചോദ്യം. അത്തരത്തില്‍ തനിക്ക് അവസരമുണ്ടായാല്‍ പശുക്കളേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണമെന്നാണ് പറയുകയെന്ന് 18 കാരി പറഞ്ഞു. മത്സരാര്‍ത്ഥിയുടെ പ്രതികരണത്തിന് സദസ്സില്‍ നിന്ന് വന്‍ കരഘോഷമുണ്ടായി.

‘പശുക്കളേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കൂ’; 18 കാരിയായ മത്സരാര്‍ത്ഥിക്ക് മോദിയോട് പറയാനുള്ളത് 
‘വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന’; വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രിക 

പശുവിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുണ്ടായി മുസ്ലിം മതസ്ഥരും ദളിതരുമെല്ലാം ഇരയാക്കപ്പെടുന്ന സംഭവങ്ങള്‍ അടിക്കടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.കൂടാതെ ബിജെപി നേതാവ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലും, സ്വാമി ചിന്‍മയാനന്ദ് പ്രതിയായ ലൈംഗിക പീഡന കേസിലും ഇരകളായ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനുമെതിരെ അന്വേഷണ സംവിധാനങ്ങളില്‍ നിന്ന് ക്രൂരമായ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്തു. ഈ സാഹചര്യങ്ങളില്‍ എറെ പ്രസക്തമാവുകയാണ് 18 കാരിയുടെ വാക്കുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in