News n Views

കൂടത്തായിയിലെ കൂട്ടമരണം: റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍; മരണ കാരണം സയനൈഡെന്ന് പോലീസ്

THE CUE

കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയെയാണ് അന്വേഷണസംഘം രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഇവര്‍ പോലീസിന്റെ നീരിക്ഷണത്തിലായിരുന്നു. സയനൈഡ് ചെറിയ അളവില്‍ ശരീരത്തിലെത്തിയതാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച സിലിയുടെ ഭര്‍ത്താവ് ഷാജുവിനെ ഒരു വര്‍ഷത്തിന് ശേഷം ജോളി വിവാഹം കഴിച്ചിരുന്നു.

കുടുംബാംഗങ്ങള്‍ പന്ത്രണ്ട് വര്‍ഷത്തിന്റെ ഇടവേളയിലാണ് മരിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 20002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മരിച്ചു. മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്.

ബന്ധുക്കളുടെ മരണത്തിന് ശേഷം സ്വത്തുക്കള്‍ വ്യാജരേഖയുണ്ടാക്കി ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെ സ്വത്തുക്കള്‍ തിരിച്ച് നല്‍കി. ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ നാട്ടിലെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കൂട്ടമരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT