News n Views

ജോളിക്കെതിരെ പുതിയ അന്വേഷണം; ബ്യൂട്ടി പാര്‍ലറുമായി ബന്ധമുള്ള രാമകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത, 55 ലക്ഷം നഷ്ടമായെന്ന് മകന്‍ 

THE CUE

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ പുതിയ അന്വേഷണം. എന്‍ഐടിക്ക് സമീപം മണ്ണിലേതില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മരണമാണ് അന്വേഷിക്കുന്നത്. സുലേഖയെന്ന സുഹൃത്തുമൊത്ത് ജോളി നടത്തിയ ബ്യൂട്ടി പാര്‍ലറുമായി രാമകൃഷ്ണന് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാളുടെ മകന്‍ രോഹിത്തിന്റെ മൊഴിയെടുത്തു.

2016 മെയ് 17 നാണ് രാമകൃഷ്ണന്‍ മരണപ്പെട്ടത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായിരുന്നു. പിറ്റേന്ന് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ അസ്വസ്ഥതയുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചെന്നാണ് കുടുംബം കരുതിയിരുന്നത്. ഇദ്ദേഹത്തിന് വിവിധയിടങ്ങളില്‍ കടമുറികളുണ്ടായിരുന്നു.

രാമകൃഷ്ണന്‍ 2008 ല്‍ സ്വത്തുക്കള്‍ വിറ്റതിന്റെ പണം എവിടെ പോയെന്ന് അറിയില്ലെന്ന് കുടുംബം പറയുന്നു. ഈ 55 ലക്ഷം രൂപ ചിലര്‍ തട്ടിയെടുത്തെന്നാണ് മകന്‍ രോഹിത്തിന്റെ മൊഴി. 2008 മുതല്‍ ഇദ്ദേഹം സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്നും പറയപ്പെടുന്നു. അച്ഛന്‍ തട്ടിപ്പിന് ഇരയായതാണെന്ന് മകന്‍ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിട്ടുണ്ട്. ജോളിയെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം ഇദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് വിശദാംശങ്ങള്‍ തേടുകയായിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT