News n Views

ആദ്യഭാര്യയെയും കുഞ്ഞിനെയും കൊന്നത് താനാണെന്ന് പറഞ്ഞിരുന്നുവെന്ന് ജോളിയുടെ മൊഴി ; ഭര്‍ത്താവ് ഷാജു കസ്റ്റഡിയില്‍ 

THE CUE

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വിളിച്ചുവരുത്തി പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു നടപടി. തുടര്‍ന്ന് ഇയാളെ വടകര എസ്പി ഓഫീസിലെത്തിച്ചും ചോദ്യം ചെയ്തു. ഷാജുവിനെതിരെ അന്വേഷണ സംഘത്തിന് ശക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ആദ്യഭാര്യ സിലിയെയും കുഞ്ഞിനെയും താന്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ഷാജുവിനോട് പറഞ്ഞിരുന്നതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

അല്ലെങ്കിലും സിലി മരിക്കേണ്ടവളായിരുന്നുവെന്നാണ് ഷാജു അപ്പോള്‍ മറുപടി നല്‍കിയതെന്നും ആരോടും പറയരുതെന്ന് ഷാജു നിര്‍ദേശിച്ചിരുന്നതായും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.ജോളിയുടെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു നേരത്തേ ഷാജു മാധ്യമങ്ങളോട് പറഞ്ഞത്. കൂടത്തായി മരണ പരമ്പരയിലെ അവസാനത്തെ കൊലപാതകമായിരുന്നു ഷാജുവിന്റെ ആദ്യഭാര്യ സിലിയുടേത്. ഇവരുടെ കുഞ്ഞ് രണ്ടുവയസ്സുകാരി ആല്‍ഫൈന്‍ നേരത്തേ മരണപ്പെട്ടിരുന്നു. സിലിയുടെ മരണം സംബന്ധിച്ച് ജോളിയുടെ മൂത്ത മകന്‍ റോമോ റോയിയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

സിലി സ്വയം വിഷം കഴിക്കുകയായിരുന്നുവെന്ന് ജോളി ഷാജുവിനോട് പറഞ്ഞിരുന്നു. അത് സാരമില്ലെന്നും കാര്യമാക്കേണ്ടെന്നും സിലി അല്ലെങ്കിലും മരിക്കേണ്ടതായിരുന്നുവെന്നുമാണ് ഷാജു മറുപടി നല്‍കിയത്. ഇത് അമ്മയാണ് (ജോളി) തന്നോട് പറഞ്ഞതെന്നുമാണ് റോമോ മൊഴി നല്‍കിയത്. അതേസമയം സിലിക്കും കുഞ്ഞിനും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വരുത്തി തീര്‍ക്കാന്‍ ഷാജു ശ്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിന് വൃക്കസംബന്ധിയായ അസുഖമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചെറിയ അണുബാധ മാത്രമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കൂടാതെ സിലിക്ക് അപസ്മാര ബാധയുണ്ടായത് ചൂണ്ടിക്കാട്ടി മുന്‍പേ ശാരീരികാവശതകളുണ്ടെന്ന് വരുത്താനും ശ്രമിച്ചു. ഇക്കാര്യങ്ങളടക്കം മുന്‍നിര്‍ത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT