News n Views

ശ്രീറാം കാറോടിച്ചത് 120 കിലോമീറ്റര്‍ വേഗത്തില്‍; ഫോറന്‍സിക് ലാബിന്റെ കണ്ടെത്തല്‍ പുറത്ത്

THE CUE

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ചിരുന്ന വാഹനം അമിത വേഗത്തിലായിരുന്നെന്ന് തെളിയിക്കുന്ന ശാസ്ത്രീയ റിപ്പോര്‍ട്ട് പുറത്ത്. കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പരിശോധനയില്‍ വ്യക്തമായി. വെള്ളയമ്പലം കെഎഫ്‌സി ഔട്‌ലെറ്റിന് മുന്നില്‍ നിന്നുള്ള ദൃശ്യ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൃത്യമായ വേഗം കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുളള ദൃശ്യം ലഭ്യമാക്കണമെന്ന് ഫോറന്‍സിക് ലാബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. സിറോളജി, ഡിഎന്‍എ വിഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിലുണ്ടായ രക്തം കെ എം ബഷീറിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം ഫോറന്‍സിക് ലാബില്‍ നല്‍കിയ ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു. സിസി ടിവി ദൃശ്യത്തില്‍ വാഹനത്തിന്റെ ഹെഡ് ലൈറ്റ് തെളിഞ്ഞുനില്‍ക്കുന്നതിനാലായിരുന്നു ഇത്. അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച വസ്തുക്കള്‍ അന്വേഷണസംഘം പൂര്‍ണമായി ലാബിലേക്ക് അയച്ചിരുന്നില്ല.

ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം.സുഹൃത്ത് വഫ ഫിറോസിന്റെ കാര്‍ ശ്രീറാം മദ്യലഹരിയില്‍ ഓടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിന് ശേഷം പൊലീസ് സാധാരണ നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ലെന്ന് വ്യക്തമായി. ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയെങ്കിലും ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ശ്രീറാമിന്റെ രക്തപരിശോധന പൊലീസ് വൈകിപ്പിച്ചത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ 9 മണിക്കൂറിന് ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതുമൂലം ശ്രീറാമിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അപകടമുണ്ടായ ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. വാഹനാപകടക്കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ശ്രീറാമിനെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT