Kerala Rain

കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊച്ചിയില്‍ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. എറണാകുളത്ത് നഗരമേഖലയെയാണ് പ്രധാനമായും മഴക്കെടുതി ബാധിച്ചത്. കലൂര്‍, എം.ജി റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, തൃപ്പുണിത്തുറ, കളമശേരി, വളഞ്ഞമ്പലം, പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. എറണാകുളത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്

വടക്കന്‍ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി ( Cyclonic Circulation) യും തമിഴ്‌നാട് മുതല്‍ മധ്യ പ്രാദേശിന് മുകളിലൂടെ ന്യുനമര്‍ദ്ദ പാത്തിയും ( Trough) നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.

കോഴിക്കോടും തിരുവനന്തപുരത്തും കനത്ത മഴ ഗതാഗത തടസമുള്‍പ്പെടെ സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

പുറപ്പെടുവിച്ച സമയം 10.00 AM 19.05.2022

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദ്ദേശങ്ങൾ

2022 മെയ് 18 മുതൽ 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീ

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT