Kerala Rain

‘ഏട്ന്ന് മോനേ?, പള്ളീന്റാടന്ന്’ കണ്ണൂരിനൊപ്പം കൈകോര്‍ത്ത ചുണക്കുട്ടികള്‍ 

THE CUE

കണ്ണൂരില്‍ മലയോര മേഖല ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലാഴ്ന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സ്വയം മുന്നിട്ടിറങ്ങിയ കൂട്ടികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഉള്‍പ്പെടെ വ്യാജ പ്രചരണം ശക്തിപ്പെടുമ്പോഴാണ് സഹജീവികളുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞ് ഏഴോളം കുട്ടികള്‍ തങ്ങളാല്‍ കഴിയുന്ന സേവന പ്രവര്‍ത്തനവുമായി എത്തിയത്.

ഗായിക സയനോര നേതൃത്വം നല്‍കുന്ന കൈകോര്‍ത്ത് കണ്ണൂര്‍ എന്ന സന്നദ്ധ സേവാ സംഘത്തിന്റെ കളക്ഷന്‍ പോയിന്റിലാണ് കുട്ടിപ്പടയുടെ വരവ്. ഏഴ് കുട്ടികള്‍ അവര്‍ കളക്ട് ചെയ്ത അവശ്യസാധനങ്ങളുമായി എത്തിയ വീഡിയോയാണ് വൈറലായിരിക്കുന്നത്.

കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ കളക്ഷന്‍ പോയിന്റില്‍ നിന്ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാശനഷ്ടടം വരുത്തിയ ശ്രീകണ്ഠപുരം, ഇരിക്കൂര്‍, ചെങ്ങളായി, കുറുമാത്തൂര്‍ മേഖലയിലേക്കാണ് ദുരിതാശ്വാസ സഹായമെത്തിക്കുന്നത്. തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലും റിലീഫ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT