Kerala News

ആത്മകഥയുമായി വാളയാർ പെൺകുട്ടികളുടെ അമ്മ; ആറാമതൊരു പ്രതികൂടി ഉണ്ടെന്ന് വെളിപ്പെടുത്തൽ

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. ഞാൻ വാളയാർ അമ്മ, പേര് ഭാ​ഗ്യവതി എന്നാണ് പുസ്തകത്തിന്റെ പേര്. ഇളയ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷികമായ വെള്ളിയാഴ്ചയാണ് ആത്മകഥ പുറത്തിറങ്ങുന്നത്.

കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഉന്നത സ്വാധീനമുള്ള ഒരാൾക്ക് കൂടി മക്കളുടെ മരണത്തിൽ പങ്കുണ്ടെന്ന് അമ്മ വെളിപ്പെടുത്തുന്നു. ആത്മകഥയിലൂടെ ഇക്കാലത്തിനിടെ താൻ അനുഭവിച്ച ദുരിതങ്ങൾ തുറുന്നു പറയുകയാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

മൂത്തമകളുടെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് രണ്ട് പേർ ഇറങ്ങിപോകുന്നത് കണ്ടു, മൊഴി നൽകിയിട്ടും ഇക്കാര്യത്തിൽ അന്വേഷമുണ്ടായില്ല. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടും പകർപ്പ് ലഭ്യമായിട്ടില്ലെന്നും പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.

വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന കണ്ടെത്തലിലാണ് സി.ബി.ഐ എത്തിയത്. നിരന്തര ശാരീരിക പീഡനത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസത്തിനപ്പുറം മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരിയുടെ മരണത്തിലെ ഏകദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പത് വയസുകാരി.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT