Kerala News

തൃശൂർ പൂരം മാറ്റിവെക്കണമെന്ന് സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

തൃശൂർ പൂരം മാറ്റിവെക്കണമെന്ന് സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം.

നിയന്ത്രണങ്ങളോ, സാമൂഹ്യ അകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കെ ജി ശങ്കരപ്പിള്ള വൈശാഖന്‍ കല്പറ്റ നാരായണന്‍ കെ വേണു കെ അരവിന്ദാക്ഷന്‍ അഷ്ടമൂര്‍ത്തി ഐ ഷണ്മുഖദാസ് പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവരടക്കമുള്ളവർ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

കാർബണ്‍ ആദ്യം ഷൂട്ട് ചെയ്ത് തുടങ്ങിയത് സിനിമയില്‍ കാണുന്ന സിബിയുടെ സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടല്ല: ഫഹദ് ഫാസില്‍

സ്വന്തം പടത്തിന്‍റെ ട്രെയിലര്‍ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയിരുന്നു; ലോകയെക്കുറിച്ച് നസ്ലെന്‍

SCROLL FOR NEXT