Kerala News

ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ച പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ സ്വദേശിനിയായ യുവതി കൊച്ചിയില്‍ എത്തിയാണ് മൊഴി നല്‍കിയത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് മൊഴി നല്‍കിയത്. വൈദ്യപരിശോധനയും നടത്തി.

ജോലി വാഗ്ദാനം ചെയ്ത് പത്ത് വര്‍ഷം മുന്‍പ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗാനരചയിതാവിന്റെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് യുവതി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം അന്വേഷിക്കുന്നതിലെ ബുദ്ധിമുട്ട് പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് കേസ് കോടതി മാറ്റിയിരുന്നു.

മാധ്യമങ്ങളില്‍ കണ്ടാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നാണ് യുവതി പറയുന്നത്. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബലാത്സംഗ ആരോപണവുമായി യുവതി എത്തിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT