Kerala News

ആര്‍.എസ്.എസ് അനുകൂല വ്യക്തിക്ക് യോഗ സെന്ററിന് 4 ഏക്കര്‍, നഗ്നമായ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍

സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതില്‍ വിവാദം. ആര്‍.എസ്.എസ് സഹയാത്രികനായ ശ്രീ എമ്മിന് ഭൂമി നല്‍കുന്നത് അഴിമതിയാണെന്ന ഹരീഷ് വാസുദേവന്‍. നിബന്ധനകളോട് പത്ത് വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ 3 സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂലിയായ ആള്‍ക്ക് നാല് ഏക്കര്‍ കൊടുക്കുന്നത് അഴിമതിയാണ്.

കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതുആവശ്യത്തിനു ഭൂമി ആവശ്യമില്ലെങ്കില്‍ മാത്രം മതി, സര്‍ക്കാര്‍ ഭൂമിയില്‍ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്റെ യോഗപഠിക്കുന്നതെന്നും ഹരീഷ് ഫേസ്ബുക്ക് കുറിപ്പില്‍.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്

ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ 3 സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ശ്രീ.M എന്നു സ്വയം വിളിക്കുന്ന ഒരു RSS അനുകൂല വ്യക്തിക്ക്, തിരുവനന്തപുരത്ത് 4 ഏക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയ വാര്‍ത്തയോട് എത്ര ഇടതു ഹാന്റിലുകള്‍ പ്രതികരിക്കും എന്നു ഞാന്‍ നോക്കുകയായിരുന്നു. 10 വര്‍ഷത്തേക്ക് പാട്ടം പോയാല്‍ ഭൂമി വിറ്റതിനു തുല്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത് !

യോഗയില്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേര്‍ക്കുള്ളതായി അറിയില്ല. യോഗ വളര്‍ത്താന്‍ ആണെങ്കില്‍ നയം തീരുമാനിച്ചു അതില്‍ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം. സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ശ്രീ.M ഏത് വഴിയില്‍ വന്നു?

ഇത് അതല്ല, നഗ്‌നമായ അഴിമതിയാണ്. UDF ന്റെ അവസാന കാലം സന്തോഷ് മാധവനു സഹായം പോലെ, ഇപ്പോള്‍ ഇയാള്‍.

ഇനി UDF നെ നോക്കൂ, BJP യെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ?

ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? UDF ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയില്‍ പോയി റദ്ദാക്കിയിട്ടില്ല. സര്‍ക്കാര്‍ 5 വര്‍ഷം ഇരുന്നിട്ടും ചെയ്തില്ല.

ഇതൊരു പരസ്പര പുറംചൊറിയല്‍ തട്ടിപ്പാണ്. കൊള്ള സംഘത്തിലെ അംഗങ്ങള്‍ പരസ്പരം കാണിക്കുന്ന സ്‌നേഹം പോലെ, ഇടതുപക്ഷം തെറ്റു ചെയ്താല്‍ മിണ്ടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഇരിക്കണം എന്നാണ് അണികളുടെ ലൈന്‍. എതിര്‍ക്കുന്നവനെ ലേബല്‍ അടിച്ചോ തെറി വിളിച്ചോ ഒതുക്കണം എന്നാണ് അവര്‍ പഠിച്ചിരിക്കുന്നത്. ശ്രീ.M നു 4 ഏക്കര്‍ ഭൂമി നല്‍കാനുള്ള ഉത്തരവ് ഇറങ്ങട്ടെ, ഞാനത് ചോദ്യം ചെയ്യും. കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതുആവശ്യത്തിനു ഭൂമി ആവശ്യമില്ലെങ്കില്‍ മാത്രം മതി, സര്‍ക്കാര്‍ ഭൂമിയില്‍ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്റെ യോഗപഠിക്കുന്നത്.

യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയാണ്. ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലെ? ഭൂമി പാട്ടത്തിന് നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT