Kerala News

ബുദ്ധിയില്ലാത്തപ്പോൾ എസ് എഫ് ഐ; സാമാന്യ ബുദ്ധി വന്നപ്പോൾ ട്വന്റി ട്വന്റി; ഇനിയും മാറിയേക്കാം; പി ജയരാജന് മറുപടിയുമായി ശ്രീനിവാസൻ

കൃത്യമായി രാഷ്ട്രീയം മനസ്സിലാക്കാത്ത ചാഞ്ചാട്ടക്കാരനായ വ്യക്തിയാണെന്ന പി ജയരാജന്റെ വിമർശനത്തിന് മറുപടിയുമായി നടൻ ശ്രീനിവാസൻ. അല്‍പം പോലും ബുദ്ധയില്ലാത്ത സമയത്ത് താന്‍ എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് കെഎസ്‌യുവിലേക്കും എബിവിപിയിലേക്കും മാറിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമാണെന്ന് പറയാമെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു.

ശ്രീനിവാസൻ പറഞ്ഞത്

അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്എഫ്‌ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ച് കൂടി ബുദ്ധി വെച്ചപ്പോള്‍ കെഎസ്‌യുക്കാരനായി. അല്‍പം കൂടി ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായി. സാമാന്യ ബുദ്ധി വെച്ചപ്പോള്‍ ട്വന്റി ട്വന്റിക്കാരനായി. എനിക്ക് തോന്നിയാല്‍ ഇവിടെ നിന്നും മാറും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാം. ഇതെല്ലാം താല്‍ക്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമാണെന്ന് പറയാം.

ശ്രീനിവാസന്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണെന്നും പഠിക്കുന്ന കാലത്ത് എബിവിപിക്കാരനായിരുന്നുവെന്നുമായിരുന്നു ജയരാജന്റെ വിമര്‍ശനം. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റിയില്‍ എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. ട്വന്റി ട്വന്റി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. ആ ഘട്ടത്തില്‍ താന്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ വിശദീകരിച്ചു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT