Kerala News

കല്യാണവീട്ടില്‍ തലയില്‍ ബോംബെറിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരെന്ന് ഷാഫി പറമ്പില്‍

കല്യാണവീട്ടിലെ തര്‍ക്കത്തിന് തലയില്‍ ബോംബെറിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സി ഐ ടി യു ഗുണ്ടകള്‍ ഒരു വ്യവസായ സ്ഥാപനം ഭീഷണിപ്പെടുത്തി അടച്ച് പൂട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ കണ്ണൂരിലാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷാഫി പറമ്പില്‍. കേരളത്തിലെ നമ്പര്‍ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് സമരം നടത്തുമെന്നും ഷാഫി.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചെങ്കൊടിയുടെ മുന്നില്‍ പച്ച വൃത്തത്തില്‍ ഉള്ളത് കൊല്ലപ്പെട്ടയാള്‍, നടുവില്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്നത് ബോംബെറിഞ്ഞയാള്‍.

ബോംബ് നിര്‍മ്മിച്ചത് പാര്‍ട്ടി ഗ്രാമത്തില്‍.

ബോംബ് പെട്ടിക്കടയില്‍ നിന്ന് വാങ്ങുന്നതല്ല.

പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവര്‍ത്തകന്റെ തലയില്‍ എറിഞ്ഞില്ലായിരുന്നെങ്കില്‍ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാര്‍ട്ടിക്കാരന്റെ മേലാകുമായിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പടെയുള്ള ക്രിമിനല്‍ സംഘങ്ങളുടെ ഉറ്റ തോഴനാണ് കൊലയാളി എന്ന് കേള്‍ക്കുന്നു.

കല്യാണവീട്ടിലെ തര്‍ക്കത്തിന് തലയില്‍ ബോംബെറിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍,മുഖ്യമന്ത്രിയുടെ നാട്ടില്‍.

സി ഐ ടി യു ഗുണ്ടകള്‍ ഒരു വ്യവസായ സ്ഥാപനം ഭീഷണിപ്പെടുത്തി അടച്ച് പൂട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ കണ്ണൂരില്‍.

ആഭ്യന്തര വകുപ്പിന് എന്താണാവോ നാട്ടില്‍ പണി ? അതോ ഇനി കൊന്നതും കൊല്ലപ്പെട്ടതും പാര്‍ട്ടിക്കാര്‍ ആയതോണ്ട് പാര്‍ട്ടി പോലീസും പാര്‍ട്ടി കോടതിയുമാണോ തീരുമാനിക്കേണ്ടത് ?

ജില്ലയിലെയും കേരളത്തില്‍ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയില്‍ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പര്‍ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് സമരം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT